അമ്മാവൻ ശങ്കരാടിയുടെ പോലെ തന്നെയാണ് എന്റെ നെറ്റി എന്ന് ഒരുപാട് പേര് പറയാറുണ്ട് ! ബന്ധത്തെ കുറിച്ച് ലക്ഷ്മി നക്കിത്ര !

അവതാരക, യൂട്യൂബർ എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ലക്ഷ്മി നക്ഷത്ര, ലക്ഷ്മി ഒരു മികച്ച ഗായിക കൂടിയാണ്,  എന്നാൽ അടുത്തിടെ കൊല്ലം സുധിയുടെ കുടുബവുമൊത്തുള്ള വീഡിയോകളുടെ പേരിൽ ലക്ഷ്മി ഏറെ വിമർശിക്കപ്പെട്ടിരുന്നു, ലക്ഷ്മി അടുത്തിടെ തന്റെ അമ്മാവനെ കുറിച്ച് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. അത് വേറെ ആരുമല്ല മലയാള സിനിമയുടെ അഭിനയ കുലപതികളിൽ ഒരാളായ ശങ്കരാടി എന്ന ചന്ദ്രശേഖരമേനോൻ.

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് ശങ്കരാടി, അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഇന്നും ഓര്മിക്കപെടുന്നവയാണ്. ഇന്നും മലയാള സിനിമ ആരാധിക്കുന്ന ഓർമ്മിക്കുന്ന അദ്ദേഹം   നാടക രംഗത്തുനിന്നും സിനിമയിൽ എത്തി മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ മൂന്ന് വർഷം നേടിയ ആളാണ്. അത് കൂടാതെ കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്. 1980-ൽ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിക്കുന്നത്. ഇപ്പോഴും പുതുതലമുറ ആ അതുല്യ പ്രതിഭയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ആദ്യം ഓർമ വരുന്നത് ഗോഡ് ഫാദറും, പപ്പയുടെ സ്വന്തം അപ്പൂസും ആണ്…

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ലക്ഷ്മി പറയുന്നത് ഇങ്ങനെ തന്‍റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും എന്നാല്‍ പാരമ്പര്യമായി കിട്ടിയത് ചുരുണ്ട മുടിയാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ ചകിരിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഈയൊരു ഇന്‍ഡസ്ട്രിയിലെത്തിയപ്പോള്‍ നിലനില്‍പിന്‍റെ പ്രശ്‌നംകാരണം മുടി സ്മൂത്ത് ചെയ്യുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

എന്നാൽ ഇപ്പോൾ  തന്റെ മുടിയെ കുറിച്ച് മാത്രമല്ല തന്റെ നെറ്റിയെ കുറിച്ചും പലരും പറയാറുണ്ട്. വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് തന്റെ അമ്മാവൻ കൂടിയായ നടൻ ശങ്കരാടിയില്‍ നിന്നാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ശങ്കരാടി തന്റെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും, ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് തന്‍റെ നെറ്റിയെക്കുറിച്ച് പറയാറെന്നും ലക്ഷ്മി പറയുന്നു. ആ ബന്ധത്വം വളരെ ഭാഗ്യമായി താൻ കാണുന്നു എന്നും ലക്ഷ്മി പറയുന്നുണ്ട്. ശങ്കരാടി വളരെ വൈകിയാണ് വിവാഹം കഴിച്ചിരുന്നത്. 1980-ൽ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന് മക്കളൊന്നും ഇല്ലായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *