സുധി ചേട്ടൻ സ്വന്തം സഹോദരിയെപോലെ കണ്ട കുട്ടിയാണ്, വേറെ ആരും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല ! എല്ലാ മാസവും മുടങ്ങാതെ ഒരു തുക ലക്ഷ്മി നക്ഷത്ര നൽകുന്നുണ്ട് ! സുധിയുടെ കുടുംബം !

കഴിഞ്ഞ വര്ഷം മലയാളികളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ഒരു വാർത്തയായിരുന്നു മിമിക്രി സിനിമ സീരിയൽ താരം കൊല്ലം സുധിയുടെ അപ്രതീക്ഷിത വേർപാട്, കോഴിക്കോട് 24 ന്യൂസ് ചാനലിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധി അപകടത്തിൽപെടുന്നത്. ഒപ്പം ബിനു അടിമാലി, മഹേഷ് മിമിക്സ് തുടങ്ങിയ കലാകാരന്മാരും വാഹ​നത്തിലുണ്ടായിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ കൂടിയാണ് കൊല്ലം സുധി ഏവർക്കും പ്രിയങ്കരനായി മാറിയത്.

സുധിയുടെ വേർപാടോടെ അദ്ദേഹത്തിന്റെ കുടുബം വലിയ പ്രതിസന്ധിയിൽ ആയിരുന്നു, സ്വന്തമായൊരു വീട് പോലും ഇല്ലാതായിരുന്ന സുദിബ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെയാണ് ഈ വേർപാട് സംഭവിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിന്റെയും മക്കളുടെയും എല്ലാ ആവശ്യങ്ങളും കണ്ട് അറിഞ്ഞ് ചെയ്യുന്ന ഒരാളാണ് സ്റ്റാർ മാജിക്ക് അവതാരകയായ ലക്ഷ്മി നക്ഷ്ത്ര. ഇക്കഴിഞ്ഞ ക്രിസ്മസിന് കൈ നിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി രേണുവിനെയും മക്കളേയും കാണാൻ എത്തിയത്. അതിന്റെ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ ലക്ഷ്മി പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ വലിയ വിമർശനമാണ് ലക്ഷ്മിക്ക് നേരിടേണ്ടി വന്നത്. അയ്യായിരം രൂപയുടെ സാധനം വാങ്ങികൊടുത്ത് അത് വീഡിയോയാക്കി ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്നായിരുന്നു ഏറെയും വിമർശനം.

എന്നാൽ ഇപ്പോഴിതാ അത്തരം വിമര്ശങ്ങളോട് പ്രതികരിക്കുകയാണ് സുധിയുടെ ഭാര്യ രേണു, ഈ വിമർശിക്കുന്നവർ ആരും ഞങ്ങൾ എങ്ങനെയാണ് കഴിയുന്നത് എന്ന് അന്വേഷിക്കുന്നുണ്ടോ, ഞങ്ങൾ പറയാതെ തന്നെ ഞങ്ങളുടെ പല ആവശ്യങ്ങളും കണ്ടറിഞ്ഞ് സഹായിക്കുകയും അതോടൊപ്പം, എല്ലാമാസവും മുടങ്ങാതെ ഒരു തുക ഞങ്ങൾക്ക് തരുന്ന ആളാണ് ലക്ഷ്മി നക്ഷത്ര എന്നാണ് രേണു പറയുന്നത്, സുധിച്ചേട്ടന് ലക്ഷ്മി സ്വന്തം സഹോദരി തന്നെ ആയിരുന്നു, അദ്ദേഹത്തോടുള്ള ആ സ്നേഹമാണ് ലക്ഷ്മി ഇപ്പോഴും ഞങ്ങളോട് കാണിക്കുന്നത് എന്നും രേണു പറയുന്നു.

ഇപ്പോഴിതാ ലക്ഷ്മി ചെയ്യുന്ന സഹായങ്ങൾ തനിക്ക് അറിയാവുന്നതാണ് എന്ന് പറഞ്ഞു നടി മോളി കണ്ണമാലി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുന്നു, ഒരു മനുഷ്യന് ചെയ്ത് കൊടുക്കാൻ പറ്റുന്നതെല്ലാം ആ കുടുംബത്തിന് ലക്ഷ്മി ചെയ്യുന്നുണ്ടെന്നാണ് മോളി കണ്ണമാലി പറഞ്ഞത്. ‘നല്ലൊരു മനസിന്റെ ഉടമയാണ് ലക്ഷ്മി. അത് ഞാൻ ആരുടെ മുമ്പിലും പറയും. കാരണം അവൾ ആ കുടുംബത്ത് പോയി അവരെ സഹായിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ദൈവം ലക്ഷ്മിക്ക് മോൾക്ക് നല്ല ആയുസ് കൊടുക്കട്ടെ. എനിക്ക് അത്രയെ പ്രാർത്ഥിക്കാനുള്ളു എന്നും മോളി പറയുന്നു. ലക്ഷ്മിയെ വിമർശിച്ചവരോട് സുധിയുടെ ഭാര്യ രേണു പറയുന്നു !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *