
ഒരുപാട് തവണ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട് ! ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ഞാന്‍ ഇപ്പോഴും ഡിപ്രഷന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്..!
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് ടനും അവതാരകനുമായ മിഥുന്‍ രമേഷിന്റെ ഭാര്യ ലക്ഷ്മി മേനോന്‍, ലക്ഷ്മിയുടെ വിഡിയോകൾ എല്ലാം തന്നെ വളരെ പ്രേക്ഷക ശ്രദ്ധ നേടുന്നവയാണ്, എന്നാൽ ഇപ്പോഴിതാ എല്ലാവരും കാണുന്നപോലെ ഒരു ജീവിതമല്ല തന്റേതെന്ന് തുറന്ന് പറയുകയാണ് ലക്ഷ്മി. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്നാണ് ലക്ഷ്മി പറയുന്നത്. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ തനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. മരുന്ന് കഴിച്ചില്ലെങ്കില്‍ മൂഡ് സ്വിങ്‌സ് വരും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നൊക്കെ തോന്നും എന്നാണ് ലക്ഷ്മി പറയുന്നത്.
ലക്ഷമിയുടെ വാക്കുകൾ ഇങ്ങനെ, സമൂഹത്തില്‍ നല്ല രീതിയില്‍ ആക്റ്റീവ് ആയിട്ടിരിക്കുന്ന ഒരു വ്യക്തി പെട്ടന്ന് ഡിപ്രഷന് ചികിത്സ തേടി എന്ന് കേട്ടാല്‍ ആരും അത് അംഗീകരിക്കില്ല. അതുപോലെയാണ് എന്റെ കാര്യം. ഞാന്‍ ഇപ്പോഴും ഡിപ്രഷന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിക്കഴിഞ്ഞാല്‍ എനിക്ക് മൂഡ് സ്വിങ്‌സ് തുടങ്ങും.

അനുഭവിച്ചവർക്കേ അത് പറഞ്ഞാൽ മനസിലാകുകയുള്ളു, ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്ന തരത്തിലുള്ള ചിന്തകള്‍ ഒക്കെ വരും. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ എനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. ബാലന്‍സ് ചെയ്ത് കൊണ്ട് പോയില്ലെങ്കില്‍ പ്രശ്‌നമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മൂഡ് സ്വിങ്‌സ് വരാറില്ല.
ഡിപ്രഷന്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. എനിക്ക് ഡിപ്രഷന് ആദ്യം വന്നപ്പോള്‍ ഭയങ്കര ദേഷ്യമായിരുന്നു. എന്താണ് കാരണമെന്ന് അറിയാതെ വീട്ടുകാര്‍ ഭയന്നു. ഒടുവില്‍ ഡോക്ടറെ പോയി കണ്ടു. അമ്മയും ഭര്‍ത്താവ് മിഥുനും മകളും ആ സമയങ്ങളില്‍ കൂടെ നിന്നു. തുടര്‍ച്ചയായ ആത്മഹത്യാപ്രേരണ ഉണ്ടായിരുന്നു” എന്നാണ് ലക്ഷ്മി പറയുന്നത്, അതേസമയം, സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ലക്ഷ്മി ഇപ്പോള്‍. താരങ്ങൾ സഹിതം ലക്ഷ്മിയുടെ വീഡിയോകളുടെ ആരാധകരാണ്, ഇവരുടെ വിഡിയോകൾ വളരെ പെട്ടാണ് വൈറലായി മാറുന്നത്. മിഥുന് ബെല്‍സ് പാള്‍സി രോഗം പിടിപെട്ടതിന് പിന്നാലെ തിരുപ്പതിയില്‍ പോയ മൊട്ട അടിച്ച ലക്ഷ്മിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മിഥുന്‍ തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
Leave a Reply