എനിക്ക് സുഖമില്ലാതെ വന്നപ്പോൾ എന്റെ ഭാര്യ എനിക്ക് വേണ്ടി നേർന്ന നേർച്ചയാണ് ! തല മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പം മിഥുൻ ! വാക്കുകൾ ശ്രദ്ധ നേടുന്നു !

അവതാരകനായും നടനായും മലയാളികൾ ഏവരും ഇഷ്ടപെടുന്ന ആളാണ് മിഥുൻ രമേശ്. അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്,സാധാരണക്കാരനെപോലെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് മിഥുനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും സ്മൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഒരു താരമാണ്. അടുത്തിടെ അദ്ദേഹത്തിന് ബെൽസ് പാൾസി എന്ന അസുഖം ബാധിക്കുകയും, മുഖത്തിന്റെ ഒരു വശം കൊടിയ അവസ്ഥയിൽ ആയ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞുകൊണ്ട് മിഥുൻ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. . കുടുംബത്തോടൊപ്പം തിരുപ്പതി സന്ദര്‍ശിച്ചതിന്റെ വിശേഷം പങ്കുവെച്ചു കൊണ്ടാണ് മിഥുൻ്റെ പോസ്റ്റ്. ഇതൊരു സാധാരണ യാത്ര ആയിരുന്നില്ലെന്ന് ആണ് താരം പോസ്റ്റിൽ പറയുന്നത്. തനിക്ക് അന്ന് രോഗം ബാധിച്ചപ്പോൾ അന്ന് രോഗം ബാധിച്ച നാളുകളില്‍ ഭാര്യ ലക്ഷ്മി മേനോന്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായി ലക്ഷ്മിയുടെ മുടി തിരുപ്പതിയില്‍ നല്‍കാനായാണ് മിഥുനും കുടുംബവും തിരുപ്പതിയിൽ എത്തിയത്. മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിഞ്ചു കുട്ടി മൊട്ട കുട്ടി ആയെന്നും ഇതില്‍കൂടുതല്‍ താന്‍ എന്താണ് ലക്ഷ്മിയോട് ചോദിക്കേണ്ടതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ മിഥുന്‍ പറയുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്.അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.

,ഇതിൽ കൂടുതല്‍ എനിക്ക് എന്ത് , കഴിയും. സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും ഈ അസാധാരണ പ്രവര്‍ത്തിക്ക് നന്ദി. സ്‌നേഹത്തിലൂടേയും പോസിറ്റിവിറ്റിയിലൂടെയുമുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു എന്നും മിഥുൻ കുറിച്ചു. ഇതാണ് യഥാർത്ഥ സ്നേഹം, ശെരിക്കും ലക്ഷ്മിയോട് ബഹുമാനം തോന്നുന്നു, നിങ്ങൾ ഭാഗ്യവാനാണ് എന്നിങ്ങനെ ഉള്ള കമന്റുകളാണ് അദ്ദേത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *