
എന്റെ പേരിലും ഒരു അമ്പലം പണിതിട്ടുണ്ട് ! പിറന്നാളിന് അവിടെ പ്രത്യേക പൂജ വരെ നടത്താറുണ്ട് ! സംശയവുമായി ആരാധകർ !
താരങ്ങളെ അമിതമായി ആരാധിക്കുന്ന നിരവധിപേരെ നമ്മൾ കണ്ടിട്ടുണ്ട്, അത്തരം താരാധനയിൽ മുന്നിൽ നിൽക്കുന്നവരാണ് തമിഴ് ജനത. അവിടെ ഇഷ്ടതാരങ്ങൾക്ക് വേണ്ടി അമ്പലം വരെ ഉണ്ടാക്കിയത് ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു. നടി ഖുശ്ബുവിന് വേണ്ടിയാണ് ആദ്യം അമ്പലം പണിതത്. കൂടാതെ ഖുശ്ബു ഇഡലി, പിന്നെ അതുപോലെ പല താരങ്ങളുടെ പേരിലും സ്ഥലപേരുകൾ വരെ അവിടെ സർവ്വസാധാരണയാണ്. ഇപ്പോഴിതാ തന്റെ പേരിലൊരു അമ്പലം ഉണ്ടെന്ന് തുറന്ന് പറയുകയാണ്, അവതാരകയും യുട്യൂബ് വ്ലോഗ്ഗർ കൂടിയാണ്, തന്റെ ഓരോ വിശേഷങ്ങളും യുട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീകണ്ഠൻ നായരുടെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ലക്ഷ്മി നായർ ഇപ്പോൾ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
ലക്ഷ്മിയുടെ പേരിൽ ഒരു അമ്പലം ഉണ്ടെന്ന് കേട്ടല്ലോ സത്യമാണോ എന്ന് അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, അങ്ങനൊരു സംഭവമുണ്ടെന്ന് ലക്ഷ്മി നായരും ഉറപ്പിച്ച് പറയുന്നു. മുനിയാണ്ടി എന്നാണ് പുള്ളിയുടെ പേര്. എന്റെ ബെര്‍ത്ത് ഡേയ്ക്ക് അവിടെ വലിയ ആഘോഷമാണ്. പൂജയോ, പായസം വിതരണമോ ഒക്കെ നടക്കാറുണ്ടെന്ന്’ ലക്ഷ്മി പറയുന്നു. എനിക്കത് ഒരു പ്രാവിശ്യം എങ്കിലും ഒന്ന് പോയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഇതുകേട്ട ശ്രീകണ്ഠൻ നായർ പറയുന്നുണ്ട്, അവിടെ പോയി ഒരു ഭക്തയായി ലക്ഷ്മിയെ തന്നെ ഒന്ന് തൊഴുന്നത് നല്ലതാണെന്ന് ആയിരുന്നു. അതേ സമയം ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. . അടുത്തിടെ നടി ഹണി റോസും സമാനമായ കാര്യം പറഞ്ഞ് വന്നിരുന്നു. അതിനു പുറകെ ഇതേ കാര്യം പറഞ്ഞ് സീരിയൽ നടി സൗപർണ്ണികയും എത്തിയിരുന്നു. എന്നാൽ ഇതിൽ വളരെ രസകരമായ ഒരു കാര്യം ഇവർ മൂന്ന് പേരും പറഞ്ഞത് ഒരേ പേരാണ്, തമിഴ്നാട്ട് കാരൻ മുനിയാണ്ടി എന്നുതന്നെയാണ്.
അടുത്തിടെ ഇതേ ഷോയിൽ വന്ന ഹണിറോസും പറഞ്ഞത് ഇങ്ങനെയാണ്, തമിഴ്നാട്ടില്‍ ആരോ ഒരാള്‍ തന്റെ പേരില്‍ അമ്പലം തുടങ്ങിയിട്ടുണ്ട്. തന്റെ ജന്മദിനാഘോഷത്തിന് അവിടെ ആഘോഷം നടത്താറുണ്ടെന്നും ഇതുവരെ അമ്പലം നേരില്‍ പോയി കാണാന്‍ സാധിച്ചില്ലെന്നുമാണ് ഹണി പറഞ്ഞത്. ഇതേ പരിപാടിയില്‍ വച്ച് തന്റെ പേരില്‍ അമ്പലം പണിത ആളുടെ പേരടക്കം ഹണി വെളിപ്പെടുത്തി. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ നടിമാര്‍ പറയുന്ന അയാള്‍ ഒരാള്‍ തന്നെ അല്ലേ എന്ന സംശയമാണ് ആരാധകര്‍ക്ക് ഉണ്ടാക്കുന്നത്.
Leave a Reply