
സാജു നാവോധയുടെ വിമർശനം, സ്റ്റാർ മാജിക് പരിപാടി നിർത്താൻ കാരണം ! വിമർശനങ്ങൾക്ക് മറുപടി നൽകി ലക്ഷ്മി നക്ഷത്ര ! പ്രതികരണം ശ്രദ്ധ നേടുന്നു !
ഇന്ന് ഏറ്റവുമധികം ശ്രദ്ധ നേടിയിരിക്കുന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഒരു മികച്ച യൂട്യൂബർ കൂടിയായ ലക്ഷ്മിയുടെ പല വിഡിയോകളും ഏറെ ശ്രദ്ധ നേടുകയും അതുപോലെ വിമർശനം നേരിടുകയും ചെയ്തിരുന്നു. അത്തരത്തിൽ ഒന്നാണ് അന്തരിച്ച നടൻ കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റു കാശാക്കുന്നുവെന്ന ആരോപണം. സുധി അവസാനമായി ഇട്ടിരുന്ന ഷർട്ടിലെ അദ്ദേഹത്തിന്റെ ഗന്ധത്തെ പെർഫ്യൂം ആക്കി അദ്ദേഹത്തിന്റെ ഭാര്യ രേണുവിന് നൽകുന്ന ഒരു വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. അതിനെ വിമർശിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു. നടൻ സാജു നവോദയും ലക്ഷ്മിയെ ഈ വിഷയത്തിൽ വിമർശിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ, എന്തു ചെയ്താലും അതിനെ മോശമായി മാത്രം കാണുന്ന ആളുകളെ താൻ ശ്രദ്ധിക്കാറില്ലെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. വീട്ടുകാരെയും തന്റെ മനഃസാക്ഷിയെയും മാത്രം ഓർത്താൽ മതിയെന്നുമായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിക്കിടെ യൂട്യൂബ് ചാനലുകളോട് സംസാരിക്കുകയായിരുന്നു താരം.
വാക്കുകൾ വിശദമായി, ‘നമ്മൾ എന്തു ചെയ്താലും അതിനെ മോശമായി മാത്രം പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അത്തരക്കാരെ താൻ ശ്രദ്ധിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയും മാത്രം ഓർത്താൽ മതി. ഈ പറയുന്ന ആളുകളോ എതിർത്ത് പറയുന്നവരും മോശം പറയുന്നവരുമൊക്കെ എന്താണ് ചെയ്തത് എന്നു മാത്രം ഓർക്കുക.
ഞാൻ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളിലും എനിക്ക് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകളാണ് എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുള്ളത്. ഈ പെർഫ്യൂമിന്റെ കാര്യം പറയുകയാണെങ്കിൽ, ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്നോടു പറഞ്ഞിരുന്നു. അച്ഛന്റെ ഓർമയ്ക്കായി ഒരു തോർത്ത് മാത്രമായിരുന്നു ആ ചേച്ചിയുടെ കയ്യിൽ ഉണ്ടായിരുന്നത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.

സത്യത്തിൽ രേണു ആണ് എന്നോട് ഈ യൂസഫ് ഫായിയെ കുറിച്ച് ആദ്യം പറഞ്ഞത്. രേണു പറഞ്ഞിട്ടാണ് ഞാനും പോകുന്നത്. അവരും ഞാനും ഹാപ്പിയാണ്. എന്റെ വീട്ടുകാർക്കും എന്നെ അറിയാം. അവരുടെ കുടുംബത്തിനും അറിയാം. എനിക്ക് അതുമാത്രം മതി. പിന്നെ, സഹപ്രവർത്തകരുടെ പ്രതികരണത്തെക്കുറിച്ച് പറഞ്ഞാൽ, ഞാൻ അവരെപ്പോലെ പ്രതികരിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ, അതാണ് എന്റെയൊരു ഗ്രാറ്റിറ്റ്യൂഡ് എന്നും ലക്ഷ്മി പറയുന്നു.
അതുപോലെ സ്റ്റാർ മാജിക് തുടങ്ങിയിട്ട് ഏഴ് വർഷമായി, എല്ലാവർക്കും ഒരു ബ്രേക്ക് വേണമെന്ന് തോന്നിയതുകൊണ്ട് താൽക്കാലത്തേക്കാണ് ആ പരിപാടി നിർത്തിയിരിക്കുന്നത്. അതു കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്ക് സന്തോഷിക്കാൻ വകുപ്പ് ഉണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട് എന്നും ലക്ഷ്മി പറയുന്നു.
Leave a Reply