എന്റെ അച്ഛനാണ് ഈ വീഡിയോ എനിക്ക് അയച്ച് തന്നത് ! അദ്ദേഹം ഇത് കണ്ട് എന്താണ് ചിന്തിച്ചതെന്ന് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല ! ലക്ഷ്മി നന്ദന്‍ പറയുന്നു !

സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ പുതുമുഖമാണ് നടി ലക്ഷ്മി നന്ദൻ. സീ കേരളത്തിലെ സൂപ്പർ ഹിറ്റ് പരമ്പര നീയും ഞാനും എന്ന സീരിയലിൽ വളരെ ശ്രദ്ദേയ വേഷം കൈകാര്യം ചെയ്ത അഭിനേത്രിയായിരുന്നു ലക്ഷ്മി. ഇപ്പോഴിതാ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി. തന്റെ ചിത്രങ്ങളും വീഡിയോയും ചിലര്‍ മോ,ശമായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന്  ലക്ഷ്മി വളരെ വിഷമത്തോടെ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ താനിത് നിയമപരമായി നേരിടുമെന്നും താരം എടുത്ത് പറയുന്നു.

ലക്ഷ്മി പറയുന്നത് ഇങ്ങനെ, ആദ്യമായിട്ടായിരിക്കും ഞാന്‍ ഇങ്ങനെ ഇത്രയും ഭയങ്കര സീരിയസ് ആയിട്ടൊരു വീഡിയോയുമായി വരുന്നത്. ദുബായ് ബേസ്ഡ് ആയിട്ടുള്ള അല്ലെങ്കില്‍ ടിക് ടോക് ഒക്കെ കാണുന്ന ആളുകള്‍ക്ക് എന്നെ അറിയുന്നത് ശ്വേത എന്ന ഈ പേരില്‍ ആയിരിക്കും. ബാംഗ്ലൂര്‍ ബേസ് ചെയ്തിട്ടുള്ള ഒരു സ്റ്റാഫാണെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ഈ രീതിയിൽ പ്രചരിക്കുന്ന വിഡിയോകളെക്കുറിച്ച് വ്യക്തതെ വരുത്താനാണ് ഞാൻ വന്നത്. എന്റെ അച്ഛനാണ് എനിക്ക് ഈ വീഡിയോ എനിക്ക് അയച്ച് തന്നത്. അദ്ദേഹം ഇത് കണ്ട് എന്താണ് ചിന്തിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല. അതെന്തായാലും നല്ല ഫീലിങ്ങ് ആയിരിക്കില്ല എന്നത് ഉറപ്പാണ്.

ഞാൻ ഈ അഭിനയം എന്ന ഫീൽഡ് തിരഞ്ഞെടുത്തപ്പോഴേ എനിക്ക് അറിയാമായിരുന്നു ഞാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഇനി വലിയ രീതിയിൽ ശ്രദ്ദിക്കപ്പെടുമെന്ന്. പക്ഷേ എന്റെ മാതാപിതാക്കള്‍ എന്ത് ചെയ്യും.. ഈ കാര്യങ്ങളിലൂടെ അവരും വല്ലാതെ ബാധിക്കപ്പെടുകയാണ്. ഞാന്‍ അറിഞ്ഞിട്ടില്ലാത്ത കാര്യത്തിന് ചിലര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയാണ്. എന്റെ അച്ഛന് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളാണ് ഇത് അയച്ച് കൊടുക്കുന്നത്. അതിനെ കുറിച്ച് അച്ഛന്‍ എന്തായിരിക്കും അവർക്ക് വിശദീകരണം നല്‍കിയിട്ടുണ്ടാവുക.

ഇതെന്റെ മകൾ അല്ലെന്നോ, അതോ ആണെന്നോ… അദ്ദേഹം എന്താണ് അവരോട് പറയേണ്ടത്. അഥാവാ അച്ഛൻ അങ്ങനെ പറഞ്ഞാൽ തന്നെ അവർ അത് വിശ്വസിക്കുമോ, എന്റെ അച്ഛനും അമ്മയും എന്നെ വിശ്വസിക്കുമെന്ന് കരുതി കാണുന്ന മറ്റുള്ളവർ അങ്ങനെ ആകണമെന്നുണ്ടോ… ഇനി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരോട് ചിലത് ചോദിക്കാനുണ്ട്. എന്റെ ഫോട്ടോയാണ് അവിടെ മോശമായി ഉപയോഗിച്ചിരിക്കുന്നത്. “ഇവരെ വേണോ” എന്ന് ചോദിച്ച് കൊണ്ടാണ് ആ ഫോട്ടോ ഇട്ടിരിക്കുന്നത്. ഇനി ആളുകള്‍ ആ ഫോട്ടോ കണ്ട് വേണമെന്ന് പറഞ്ഞ് വന്നാല്‍ ആരെ എടുത്ത് കൊടുക്കും. നിങ്ങളെന്ത് ചീപ്പായ കാര്യമാണ് ചെയ്യുന്നതെന്ന് സ്വയം ചിന്തിച്ചു നോക്കൂ. കള്ളത്തരം കാണിക്കുന്നതിന് പരിധിയില്ലേ.. നിയമപരമായി നേരിടുമെന്നും ലക്ഷ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *