മക്കൾ മാതാപിതാക്കളുടെ നോക്കണം എന്ന് വാശിപിടിക്കുന്നത് എന്തിനാണ് ! അവരെ പ്രതീക്ഷിച്ച് ജീവിക്കരുത് ! അവർ അവരുടെ ജീവിതം ജീവിക്കട്ടെ ! ലക്ഷ്മി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിയായിരുന്നു ലക്ഷ്മി. മലയാള സിനിമക്കും അവർ വളരെ പ്രിയങ്കരിയാണ്, ഒരു അഭിനേത്രി എന്നതിലുപരി അവരുടെ വ്യക്തി ജീവിതവും ഏറെ വർത്തയായിട്ടുണ്ട്. മൂന്ന് വിവാഹം കഴിച്ച ആളാണ് ലക്ഷ്മി. ഭാസ്കരൻ എന്നാണ് ലക്ഷ്മിയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധത്തിൽ ഐശ്വര്യ ഭാസ്കർ എന്ന മകൾ ജനിച്ചു.

മലയാളികൾ എന്നും ഏറെ ഇഷ്ടപെടുന്ന താരമാണ് ഐശ്വര്യ. എന്നാൽ ഭാസ്കരനുമായുള്ള ലക്ഷ്മിയുടെ ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചു. നടൻ മോഹൻ ശർമ്മയെയാണ് ലക്ഷ്മി പിന്നീട് വിവാഹം ചെയ്തത്. ചട്ടക്കാരി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. 1987 ൽ നടനും സംവിധായകനുമായ എം ശിവചന്ദ്രനെ ലക്ഷ്മി വിവാഹം ചെയ്തു. 2000 ൽ സംയുക്ത എന്ന മകളെ ഇവർ ദത്തെടുക്കുകയും ചെയ്തു.

തന്റെ മകൾ ഐഷ്വര്യ സിനിമയിൽ വരുന്നതിനോട് ലക്ഷ്മിക്ക് തീരെ താല്പര്യമില്ലായിരുന്നു. പക്ഷെ അമ്മയെ ധിക്കരിച്ച് അമ്മൂമ്മയുടെ സപ്പോർട്ടോടെ ഐശ്വര്യ സിനിമ ലോകത്തെത്തി. അതോടെ അമ്മയും മകളും അകന്നു, പിന്നീട് ഐശ്വര്യയുടെ പ്രണയം വിവാഹം ഈ കാര്യങ്ങളിൽ ഒക്കെ അമ്മയും മകളും വീണ്ടും അകന്നു. ഇപ്പോഴും ഇരുവരും അത്ര നല്ല ബദ്ധത്തിലല്ല ഉള്ളത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും അമ്മ ലക്ഷ്മിയുടെ സഹായം തേടാൻ ഐശ്വര്യ ഭാസ്കർ തയ്യാറായില്ല.

സാമ്പത്തികമായി തകർന്ന ഐശ്വര്യ  സോപ്പ് നിമ്മിച്ച് വിറ്റാണ് ജീവിക്കുന്നത്. അപ്പോഴൊന്നും താൻ അമ്മയുടെ സഹായം തേടി പോയിട്ടില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്. അമ്മയെ ആശ്രയിച്ച് കഴിയാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഐശ്വര്യ വ്യക്തമാക്കിയത്. ഇപ്പോഴിതാ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുവായി ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് നടി വ്യക്തമാക്കി. ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി.

ആ വാക്കുകൾ ഇങ്ങനെ, മക്കൾ പോകുകയാണെങ്കിൽ പോട്ടെ. അവരുടെ ജീവിതം അവർ ജീവിക്കട്ടെ. എന്തിനാണ് അവർ നമ്മളെ നോക്കണമെന്ന് പ്രതീക്ഷിക്കുന്നത്. അവർ നമ്മളിലൂടെ വന്നവരാണ്. അത്രയേ ഉള്ളൂ. 20-25 വർഷം അവരെ വളർത്തിയതൊക്കെ വലിയ വിഷയമാക്കി പറയേണ്ട കാര്യമില്ല. നിനക്ക് നന്ദിയില്ല എന്നൊന്നും പറഞ്ഞാൽ ആ കുട്ടികൾക്ക് മനസ്സിലാവില്ല. നമ്മളും ആ പ്രായം കടന്നാണ് വന്നത്. ഈ പ്രായത്തിലാവുമ്പോൾ അവർ മനസ്സിലാക്കും.

അവർ കുട്ടികൾ അല്ലെ, അവർ നമ്മളെ നോക്കുകയാണെങ്കിൽ നോക്കട്ടെ. ഇല്ലെങ്കിൽ പോട്ടെ. പക്ഷെ പണം മുഴുവനായും അവർക്ക് കൊടുക്കരുത്. ബുദ്ധിപരമായി സൂക്ഷിക്കണം. ഇപ്പോൾ അതാണ് നടക്കുന്നത്. എനിക്ക് അറിയാവുന്ന നിരവധി പേർ റിട്ടയർഡ് ആയപ്പോൾ പോലും പണം മക്കൾക്ക് കൊടുക്കുന്നു.

നമ്മുടെ സമ്പാദ്യം നമ്മൾ തന്നെ സൂക്ഷിക്കുക.മക്കൾക്ക് ആവിശ്യമായ വിദ്യാഭ്യാസം നൽകുക. അവർ തനിയെ സമ്പാദിക്കട്ടെ. ഒന്നും ആലോചിച്ചില്ലെങ്കിലും അവസാന കാലത്തെ ആശുപത്രി വാസവും ബില്ലുകളെക്കുറിച്ചും നമ്മൾ  ചിന്തിക്കണം. ഭീമമായി ചികിത്സാ ചെലവാണ് ഇപ്പോഴെന്നും ലക്ഷ്മിപറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *