
ഇപ്പോഴും മഞ്ജുവിനെ ചേർത്ത് പിടിച്ച് ദിലീപിന്റെ അനിയത്തി ! ലക്ഷ്മിപ്രിയക്ക് മുൻ ചേട്ടത്തി അമ്മ ഇപ്പോഴും പ്രിയങ്കരി ! വൈറലായി അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയയുടെ വിശേഷങ്ങൾ !
ദിലീപും അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ എന്നും വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ദിലീപ് ഇപ്പോൾ സിനിമയിൽ ഒരു ശ്കതമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അടുത്തിടെ ദിലീപിന്റെ സഹോദരനും സിനിമ രംഗത്ത് സജീവമായിരുന്നു. അനൂപ് സംവിധാനം ചെയ്ത ‘തട്ടാശ്ശേരി കൂട്ടം’ തിയറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ റീലിസ് ദിവസം സിനിമ കാണാൻ അനൂപിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രിയയും എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ ഒരു കുടുംബചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
ലക്ഷ്മിയുടെ വിശേഷങ്ങൾ ശ്രദ്ധ നേടിയ കൂട്ടത്തിലാണ് ലക്ഷ്മിയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ ഇപ്പോഴും മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആ ചിത്രം ലക്ഷ്മി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. കുടുംബം ഒന്നടങ്കം എത്തിയ ചിത്രത്തിൽ അതി സുന്ദരിയും സന്തോഷവതിയുമായിട്ടാണ് മഞ്ജു കാണപ്പെടുന്നത്. ഇപ്പോഴും പഴയ ഏട്ടത്തിയമ്മയോടുള്ള സ്നേഹം ആകും ഇതിനു കാരണം എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഫ്രണ്ട്സ് ലിസ്റ്റിൽ മഞ്ജുവിന്റെ അമ്മ ഗിരിജയും ഉണ്ട് എന്നതും ആരാധകർ ചൂണ്ടിക്കാണിച്ചു.

നീണ്ട 16 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് മഞ്ജുവും ദിലീപും വേർപിരിഞ്ഞത്. മകളുമായി പോലും ഒരു ബന്ധവും ഇപ്പോൾ മഞ്ജു സൂക്ഷിക്കുന്നില്ല. അതുപോലെ മീനാക്ഷി പൊതുവെ ഒതുങ്ങിയ സ്വഭാവക്കാരിയാണ് മീനാക്ഷി എന്നും അനൂപ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ അവൾ പോസ്റ്റ് ചെയ്യുന്ന ഡാൻസൊക്കെ ആരും കാണാതെ ഒക്കെ ചെയ്യുന്നതാണ്. ചെയ്ത ശേഷം അവൾ അത് തങ്ങളെ കാണിക്കാറാണ് പതിവെന്നും അനൂപ് പറയുന്നു.
അതുപോലെ വേർപിരിയാനുള്ള കാരണമായി മഞ്ജു കോടതിയിൽ നൽകിയ മൊഴി ഇങ്ങനെ, കാവ്യയുമായുള്ള ദിലീപിന്റെ അവിഹിതബന്ധം താൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ട് കണ്ടു മനസിലാക്കുകയും അതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വഴക്ക് ഉണ്ടാക്കി, എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ അവരെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് ഞാൻ അവരിൽ നിന്നെല്ലാം അറിഞ്ഞത്. ദിലീപേട്ടനും കാവ്യയും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ എനിക്ക് കിട്ടി. ശേഷം അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ആ സൗഹൃദത്തെ വിലക്കാൻ നോക്കി. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത് എന്നുമാണ്.
Leave a Reply