എല്ലാ മമ്മൂട്ടിമാർക്കും മോഹന്ലാലിനെപോലെ ഒരു കൂട്ടുകാരൻ വേണം ! ഇടുങ്ങിയ മനസുള്ളവർക്ക് അത് മനസിലാകില്ല ! ജാവേദ് അക്തർ !

അടുത്തിടെ മലയാളത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഒന്നാണ് അടുത്തിടെ ശബരിമയിൽ എത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരുന്നു. എന്നാൽ ഇതിൽ വർഗീയത കണ്ടെത്തി ചിലർ മമ്മൂക്ക മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവിശ്യപെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഇവരുടെ സൗഹൃദത്തെ പുകഴ്ത്തി  ജാവേദ് അക്തർ. ഇന്ത്യയിലെ എല്ലാവർക്കും ഇതുപോലൊരു മഹത്തായ സൗഹൃദം വേണമെന്ന് പറഞ്ഞ  ജാവേദ് അക്തർ, അവരുടെ മഹത്തായ സൗഹൃദം ചിലർക്ക് മനസിലാവില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ എക്സ് ഹാൻഡിലിലൂടെ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ‘ഇന്ത്യയിലെ ഓരോ മമ്മൂട്ടിക്കും മോഹൻലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരവും നിഷേധാത്മകവുമായ ആളുകൾക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. അത് വ്യക്തവുമാണ്’- എന്നാണ് ജാവേദ് അക്തർ കുറിച്ചത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സൗഹൃദം വളരെ ഐതിഹാസികമാണെന്നാണ് കമന്റ് ചെയ്യുന്നവർ പറയുന്നത്. അവർ സൗഹൃദത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പ്രതീകങ്ങളാണെന്നും ഇവർ പറയുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള. മോഹൻലാൽ ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും ആവിശ്യപെട്ടിരുന്നു, മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം.

ഗുരുതരമായ, വീഴ്ചയാണ് മമ്മൂട്ടിയെന്ന, കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്’ എന്നും അബ്ദുള്ള പറഞ്ഞു. (‘തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ്. ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക’ എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്).

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *