
ഏവരും കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തി ! മലയാളത്തിലെ നിത്യഹരിത ജോഡികൾ വീണ്ടും ഒന്നിക്കുന്നു ! ആവേശത്തോടെ വരവേറ്റ് ആരാധകർ !
ഒരു സമയത്ത് മലയായികൾ ഹൃദയത്തിലേറ്റിയ താര ജോഡികൾ ആയിരുന്നു മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് മലയാളികൾ, പകരം വെക്കാനില്ലാത്ത ഈ ജോഡികൾ വീണ്ടും സ്ക്രീനിൽ ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ആ വിസ്മയം വീണ്ടും ദൃശ്യമാകാൻ പോകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മാസത്തില്‍ ആരംഭിക്കും.
ചിത്രത്തിൽ മോഹന്‍ലാലിനെയും ശോഭനയും കൂടാതെ ബോളിവുഡ് നടൻ നസറുദ്ദീന്‍ ഷായും ഉണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്രയെ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അനോപ്പിന്റെ രണ്ടാമത്തെ സംവിധാനമാകും ഈ ചിത്രം. ആദ്യ ചിത്രം വരനെ ആവിശ്യമുണ്ട്, വലിയ വിജയമായി മാറിയിരുന്നു. അതിലും ശോഭന പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ വളരെ ആവേശത്തോടൊ കാണാൻ ആഗ്രഹിക്കുന്ന ചിതമായിരിക്കുമിത്. ഇതിനുമുമ്പും ഇവർ ഒന്നിച്ച ചിത്രങ്ങങ്ങൾ വലിയ വിജയം നേടിയവയായിരുന്നു.

ശോഭന മോഹൻലാലിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ ആണ്. മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്മാവിന് കൊമ്പത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറയുന്നത്, മമ്മൂക്ക എപ്പോഴും കുറച്ച് സീരിയസും ഒപ്പം സീനിയര്‍ ആര്ടിസ്റ് എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറയുന്നു. പക്ഷെ മോഹന്‍ലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ശോഭന പറയുന്നു.
അതുപോലെ തന്നെ മോഹൻലാലിനോട് ഒരിക്കൽ ചോദിച്ചിരുന്നു ശോഭന, മഞ്ജു വാര്യർ ഇവരിൽ ആരെയാണ് ലാലിന് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന്.. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.. ഒരു നിമിഷം മൗനം പാലിച്ചെങ്കിലും മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു, ശോഭന എനിക്കൊപ്പം അൻപത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. എന്നാൽ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply