പണവുമായി ഒരാളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു ! എനിക്ക് പിറക്കാതെപോയ മകനാണ് അവൻ ! ഈ കടപ്പാട് ഞാൻ എങ്ങനെ വീട്ടും ! കെപിഎസി ലളിത പറയുന്നു !

കഴിഞ്ഞ കുറച്ച് ദിവസമായി എങ്ങും സംസാര വിഷയം നടി കപിഎസി ലളിതയാണ്. നടിക്ക് സർക്കാർ ചികിത്സാ സഹായം വാഗ്ഗ്ദ്ധാനം നൽകിയത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത്രയും സിനിമകൾ ചെയ്ത് ഒരു അഭിനേത്രിക്ക് എന്തിന് സർക്കാർ സഹായം നല്കണം, സാമ്പത്തികമായി അവർക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലന്നും, അതുമല്ലങ്കിൽ പൊതു സമൂഹത്തിന് വേണ്ടി അവർ എന്ത് നല്ല കാര്യമാണ് ചെയ്തിട്ടുള്ളത്, ഈ പണം യാതൊരു ഗതിയുമില്ലാത്ത ഏതെങ്കിലും അർഹമായവർക്ക് നൽകണം എന്നും പറഞ്ഞുകൊണ്ടാണ് നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നത്.

പക്ഷെ നടിയെ അടുത്തറിയാവുന്നവർ എല്ലാവരും ഒരുപോലെ പറയുന്നു അവരുടെ അവസ്ഥ വളരെ മോശമാണ്, സാമ്പത്തികമായി ഒരുപാട് കഷ്ടപാടുകൾ നേരിട്ട കലാകാരിയാണ്, ഈ സഹായത്തിന് അവർ അർഹയാണ് എന്നും ഒരു വിഭാഗം അവകാശപ്പെടുന്നു. പക്ഷെ ഈ വിവാദങ്ങൾ ചൂട് പിടിച്ചതുകൊണ്ടാണോ എന്നറിയില്ല ലളിത അവരുടെ ശസ്ത്രക്രിയ തല്ക്കാലം നടത്തുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നടൻ ദിലീപ് തന്നെ പല സാഹചര്യങ്ങളിലും സാമ്പത്തികമായി സഹായിച്ച കാര്യം ലളിത തുറന്നു പറഞ്ഞ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.

 

നടിയുടെ വാക്കുകൾ ഇങ്ങനെ. ദിലീപ് എനിക്ക് മകനെ പോലെയാണ്, അല്ല മകൻ തന്നെയാണ്, എന്റെ  ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് വിഷമിച്ച ഘട്ടത്തിൽ തനിക്ക് സഹായമായത് എന്റെ മകൻ ദിലീപാണ്. മകളുടെ വിവാഹ നിശ്ചയ സമയത്ത് ഒരു രൂപ പോലും എടുക്കാൻ ഇല്ലാതെ വിഷമിച്ച സമയത്ത് എന്റെ കുഞ്ഞ് വളരെ വലിയ സഹായമാണ് ചെയ്തത്, തന്റെ മനസ് ഒന്ന് വിഷമിച്ചാല്‍ ഓടി എത്തുന്നവരില്‍ ഒരാളാണ് ദിലീപ്. തന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ഉടൻ തന്നെ അവന്റെ വിളി വരും..

എന്താണ് കാര്യം എന്ന് അപ്പോൾ തന്നെ തിരക്കും, എന്റെ ആവശ്യങ്ങൾ ഞാൻ പറയാതെ തന്നെ അറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ എന്റെ മകളുടെ നിശ്ചയത്തിന് ശേഷം വിവാഹ സമയത്തും എന്റെ ദിലീപിന്റെ സഹായം എത്തിയിരുന്നു. ആ സമയത്തൊക്കെ കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപ് ആയിരുന്നു അറിഞ്ഞ് സഹായിച്ചത്. വിവാഹ സമയത്ത് ഞാൻ  സാമ്പത്തികമായി  ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ  സമയം പണവുമായി ഒരാളെ എന്റെ അരികിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

ഇങ്ങനെ ഒക്കെ എന്നെ സഹായിച്ച അവൻ ഒരിക്കലൂം ആ പണമൊന്നും തിരികെ ചോദിച്ചിട്ടില്ല, ഒരുപാട് കടപ്പാട് ഉണ്ട്, ഇതെല്ലം എങ്ങനെയാണ് വീട്ടുക എന്നറിയില്ല എന്നും ഏറെ വികാരാവതിയായി ലളിത പറയുന്നു.  മകൻ സിദ്ധാർഥിന് അപകടം പറ്റിയപ്പോഴും ദിലീപ് അടക്കം ഒരുപാട് താരങ്ങൾ സഹായവുമായി എത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *