മകളുടെ വിവാഹ സമയത്ത് ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് എന്റെ മകൻ ദിലീപ് ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല ! കെ.പി.എ.സി ലളിത പറയുന്നു !

മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നടി കെപിഎസി ലളിത. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്, ‘അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം ഇന്നും അഭിനയ രംഗത്തെ നിറ സാന്നിധ്യമാണ്, രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഭാരതനുമായി 1978-ൽ വിവാഹം നടന്നു, രണ്ട് മക്കളാണ് താരത്തിന്, ഒരു മകനും മകളും. മകൻ സിദ്ധാർഥ്‌ ഇന്ന് ഒരു നടനും സംവിധയകനുമാണ്.

ഇപ്പോൾ കെപിഎസി ലളിത തന്റെ ജീവിതത്തിലെ സുപ്രധാനമായ കാര്യം തുറന്ന് പറയുകയാണ്. നടൻ ദിലീപ് തനിക്ക് മകനെ പോലെയാണെന്ന് കെപിഎസി ലളിത പറയുന്നത്. ദിലീപ് തനിക്ക് ചെയ്തു തന്ന സഹായങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. താൻ ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് വിഷമിച്ച ഘട്ടത്തിൽ തനിക്ക് സഹായമായത് നടൻ ദിലീപ് ആണെന്നാണ് ഇപ്പോൾ നടി തുറന്ന് പറയുന്നത്. മകളുടെ വിവാഹ സമയത്ത് ഒരു രൂപ പോലും ഇല്ലാതിരുന്ന കാലത്ത് ദിലീപ് സഹായിച്ചതിനെ കുറിച്ചും താരം പറയുന്നുണ്ട്.

എനിക്ക് എന്റെ സ്വന്തം മകനെ പോലെയാണ് ദിലീപ്. എല്ലാ കാര്യങ്ങളും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. തന്റെ മനസ് ഒന്ന് വിഷമിച്ചാല്‍ ഓടി എത്തുന്നവരില്‍ ഒരാളാണ് ദിലീപ്. തന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ഉടൻ തന്നെ ദിലീപിന്റെ കോള്‍ എത്തും. കാര്യങ്ങള്‍ എന്താണെന്ന് തിരക്കും. ആവശ്യങ്ങള്‍ പറയാതെ തന്നെ അറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ മകളുടെ വിവാഹ നിശ്ചയത്തിന്റെ സമയത്തും ദിലീപ് ഒരുപാട് സഹായിച്ചിരുന്നു. ആ സമയത്തൊക്കെ കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപ് ആയിരുന്നു അറിഞ്ഞ് സഹായിച്ചത്. എന്നാൽ പിന്നീട് അതേക്കുറിച്ച് എന്നോട് ഒന്നും ചോദിച്ചിട്ട് പോലുമില്ല. കല്യാണത്തിന്റെ സമയത്തും അങ്ങനെതന്നെയായിരുന്നു.

വിവാഹ സമയത്ത് താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച നേരത്ത് പൈസയുമായി ഒരാള്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. ആ സഹായിച്ച കാശിനെ കുറിച്ച് പിന്നീട് തന്നോട് ഒന്നും ചോദിച്ചിട്ടില്ല എന്നാണ് കെപിഎസി ലളിത ഒരു അഭിമുഖത്തില്‍ പറയുന്നത്. മഞ്ജുവുമായുള്ള അവന്റെ വിവാഹമോചനത്തിന് ശേഷം ദിലീപിനോട് മറ്റൊരു വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കെപിഎസി ലളിത പറയുന്നുണ്ട്. പക്ഷെ കാവ്യയുമായുള്ള വിവാഹത്തിന് അവൻ തന്നെയും വിളിച്ചിരുന്നു, വിവാഹമാണെന് പറഞ്ഞ് അല്ല വിളിച്ചിരുന്നത്, നാളെ ഇത്ര മണിക്ക് ഇന്ന സ്ഥലത്ത് വരണം എന്ന് മാത്രമാണ് പറഞ്ഞത്. അവിടെ ചെന്നപ്പോഴാണ് അത് അവന്റെ വിവാഹമാണ് എന്ന് താൻ അറിയുന്നത് എന്നും കെപിഎസി ലളിത പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *