മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത് എന്നൊരു ചൊല്ലുണ്ട് ! ആരെയും വേദനിപ്പിക്കാനല്ല നന്ദികേട് പറയരുത് ! ലളിത ശ്രീ !

മലയാള സിനിമ ലോകത്ത് ഏവർക്കും പരിചിതമായ അഭിനേത്രിയാണ് ലളിത ശ്രീ. കോമഡി കഥാപാത്രങ്ങളിൽ തിളങ്ങി നിന്നിട്ടുള്ള ലളിത ശ്രീ മറ്റു കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരുന്നു. ഇപ്പോഴിതാ ഇതിനുമുമ്പ് അവർ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരസംഘടനയായ “അമ്മ” തനിക്ക് പോറ്റമ്മയാണെന്ന് താരം പറയുന്നത്. എന്റെ പെറ്റമ്മ ജീവിച്ചിരിപ്പില്ല.  മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത് എന്ന ചൊല്ല് സത്യമാണെന്ന്  തോന്നിപ്പിക്കുന്ന പല രംഗങ്ങൾ കൺമുന്നിൽ അരങ്ങേറുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ മക്കൾ ഉണ്ടായിട്ടും  കാര്യമില്ല എന്നാണേലും, ഒരു ആശ്വാസത്തിന് പോലും ‘സ്വന്തം മക്കൾ’ എന്ന് അവകാശപ്പെടാനും ആരും ഇല്ല. അങ്ങനെയുള്ള ഞാൻ ഇന്ന് വളരെ സമാധാനത്തോടെയും അതിലുപരി ധൈര്യത്തോടെയും  ജീവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ പോറ്റമ്മയാണ്. മലയാളി താരസംഘടനയായ “അമ്മ” എന്ന പോറ്റമ്മ എന്നും നടി പറയുന്നു. ഒരു സംഘടനക്ക് രൂപം കൊടുക്കാൻ എളുപ്പമാണ് എന്നാൽ അതിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും അതിലുള്ള അംഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പോകാനും വളരെ ബുദ്ധിമുട്ടാണ്.

‘അമ്മയിൽ ഒരു പാട് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിചത്ത ഇന്നസെന്റ് അതിന്റെ നേതൃത്വ സ്ഥാനത്ത് ഉണ്ടായിരുന്നപ്പോളാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അംഗമായ താരങ്ങൾക്ക് പ്രതിമാസം 5000 രൂപ കൃത്യം ഒന്നാം തീയതി അവരുടെ അക്കൌണ്ടിൽ അയക്കുക. ആരോഗ്യ സുരക്ഷയ്ക്കായി വർഷം അഞ്ചു ലക്ഷം രൂപ, ആക്സിഡന്റൽ ഡെത്തിന് പതിനഞ്ചു ലക്ഷം, ആംബുലൻസ് , തുടങ്ങിയ കാര്യങ്ങൾ ഈ സംഘടന ഒരു മുടക്കവും കൂടാതെ നിർവഹിക്കുന്നു. ഇത് കൂടാതെ പല പുണ്യ പ്രവർത്തികൾ വേറെയും.

അതുപോലെ ഫണ്ട് രൂപീകരണത്തിനു വേണ്ടി  ദിലീപ് നിർമ്മിച്ച 20-20 എന്ന ചിത്രത്തിൽ താരങ്ങൾ പ്രതിഫലം വാങ്ങാതെ അഭിനയിച്ച് അതിൽ നിന്ന് കിട്ടിയ ഒരു കോടി രൂപ അമ്മ ക്ക് നല്കുകയുണ്ടായി . നിരവധി സ്റ്റേജ് ഷോകളിൽ നിന്നും കായിക വിനോദങ്ങളിൽ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് അമ്മ അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകുന്നത്.

അതുപോലെ തന്നെ 127 പേർക്ക് ആജീവനാന്തം മാസംതോറും 5000 രൂപ കൊടുക്കുന്നത് ഒരു ചെറിയ കാര്യമായി കാണാൻ എനിക്ക് കഴിയുന്നില്ല. വ്യക്തിപരമായി ഒരു സമ്പാദ്യവുമില്ലാത്ത ആളാണ് ഞാൻ, ഒരുപക്ഷേ അത് എന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാവാം സമ്പാദ്യം ഇല്ലാതെ പോയത് എന്ന് കരുതിക്കോളൂ. എന്റെ സഹോദരന്റെ കൂടെയാണ് താമസം.ഇപ്പോഴും വെറുതെ ഇരിക്കുന്നില്ല മൊഴി മാറ്റങ്ങൾ ചെയ്തും കലാകാരന്മാർക്കുള്ള ക്ഷേമനിധി തരുന്ന പണം കൊണ്ടും അമ്മയുടെ മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ടും ജീവിക്കുന്നു. ഒരു പക്ഷേ വേറെ ഒന്നും എന്നെ കൊണ്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും അമ്മ യിൽ നിന്ന് കിട്ടിവരുന്ന തുക മുടങ്ങാതെ കിട്ടും എന്നുള്ള വിശ്വാസം അത് വലിയ ഒരു ധൈര്യമാണ് നല്കുന്നത് എന്നും ലളിത ശ്രീ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *