
കീമോ കാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് പോയതുകൊണ്ട് അവൾ വെച്ചിരുന്ന ആ വിഗ് പറന്ന് പോകുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ! ലാൽജോസ് പറയുന്നു !
നമ്മൾ മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ സംവിധായകനാണ് ലാൽ ജോസ്. ഒരുപാട് ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച അദ്ദേഹം നിരവധി താരങ്ങളെയും മലയാള സിനിമക്ക് സംഭാവന ചെയ്തിട്ടുണ്ട്. അത്തരത്തിൽ അദ്ദേഹം രസികൻ എന്ന ദിലീപ് ചിത്രത്തിൽ കൂടി പരിചയപ്പെടുത്തിയ നടിയായിരുന്നു സംവൃത സുനിൽ. ലാൽജോസിന്റെ സിനിമകൾ നോക്കുക ആണെങ്കിൽ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ അദ്ദേഹം തന്റെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതിനുദാഹരമാണ് ആയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്ലേസ്. ക്ളാസ്സ്മേറ്റ്സ് അങ്ങനെ നീളുന്നു…
ഇപ്പോഴിതാ തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസ് ചെയ്യവേ തനിക്ക് ഉണ്ടായ മറക്കാനാകാത്ത ഒരു നിമിഷത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.. ആ വാക്കുകൾ, ഡയമണ്ട് നെക്ലസില്‍ സംവൃതയുടെ കഥാപാത്രവും ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയില്‍ നിന്ന് തെറിച്ചു വീണുപോകുന്ന നിമിഷമുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ ജീവിതത്തില്‍ ആദ്യമായി തന്റെ കണ്ണു നിറഞ്ഞു പോയ രംഗം ചത്രീകരിച്ചത്.

ആ സിനിമ കണ്ടിട്ടുള്ളവർക്ക് അറിയാം, അതിൽ നായികക്ക് കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി ചെയ്തത് കൊണ്ട് സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോകുകയും അതുകൊണ്ട് അവർ അവരുടെ തലയിൽ വിഗ്ഗ് വെച്ചിരുന്നു. അങ്ങനെ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോൾ അതിൽ പെട്ടന്ന് കാറ്റിൽ സംവ്യതയുടെ ആ വിഗ് പറന്ന് പോകുന്നതും ആ നിമിഷം അവരുടെ മുഖത്തെ ആ ഭാവവും ജീവിതത്തില്‍ അറിയാവുന്ന പലര്‍ക്കും കാന്‍സര്‍ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞുപോയതുമെല്ലാം പെട്ടെന്ന് മനസിലേക്ക് ഓര്മ വന്നതു കൊണ്ടുതന്നെ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി എന്നാണ് ലാല്‍ ജോസ് പറയുന്നത്.
അതുമാത്രമല്ല യഥാർഥത്തിൽ സംവൃത ചെയ്ത ഈ കഥാപാത്രത്തിനായി ഞാൻ ആദ്യം ആലോചിച്ചത് മംമ്തയെ ആയിരുന്നു. എന്നാൽ മംമ്തയുടെ യഥാർഥ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ട് ഞാൻ മംമ്തയെ വിളിക്കാൻ മടിച്ചു എന്നും അദ്ദഹം കൂട്ടിച്ചർത്തു. ക്യാ,ൻ,സ,ർ ബാധിച്ച പെൺകുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്നായിരുന്നു എന്റെ അപ്പോഴത്തെ ഒരു സംശയം. ആ രോഗദിനങ്ങൾ മംമ്ത മറക്കാൻ ശ്രമിക്കുമ്പോൾ ഞാനത് മനപൂർവം ഓർമിപ്പിക്കുന്ന പോലെ ആകുമോ എന്ന പേടി കൊണ്ടാണ് വിളിക്കാതിരുന്നത് എന്നും ലാൽജോസ് പറയുന്നു.
Leave a Reply