ഒരു ഹവായ് ചെരിപ്പൊക്കെയിട്ട് വീട്ടില്‍ നില്‍ക്കുന്നത് പോലെയാണ് വന്നത് ! അവളുടെ ആ ആത്മവിശ്വാസം അത് വളരെ വലുതായിരുന്നു ! ലാൽജോസ് !

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ അഭിനേത്രിയാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ കൂടി സിനിമ രംഗത്ത് എത്തിയ അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത് സംവിധായകൻ ലാൽജോസാണ്. ഡയമണ്ട് നെക്‌ലെസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച അനുശ്രീ ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്.

ഇപ്പോഴിതാ അനുശ്രീയെ കുറിച്ച് ലാൽജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു ചാനല്‍ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓര്‍മ്മയുണ്ട്. മറ്റുള്ള പെൺകുട്ടികൾ വളരെ നന്നായി മേക്കപ്പ് ഒക്കെ ചെയ്ത് വലിയ സ്റ്റൈലായിട്ട് വന്നപ്പോൾ ഒരു ഹവായ് ചെരുപ്പുമിട്ട് തലമുടിയിൽ എന്ന ഒക്കെ തേച്ച ഒരു സാധാരണ നാട്ടിൻപുറത്തെ കുട്ടിയായിട്ടാണ് അനുശ്രീയുടെ വരവ്. എന്നിട്ട് വളരെ കൂളായി മുന്നിലിരുന്നു. ‘ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും’ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു.

അത് ഇപ്പോൾ ലാ,ൽജോസ് സാർ അല്ലെങ്കിൽ വേറെ ഏതെങ്കിലും സാര്‍ എന്നെ തിരഞ്ഞെടുക്കും. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും.’ കേള്‍ക്കുമ്പോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമായിരുന്നു. ഡയമണ്ട് നെക്ലെയ്‌സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ്, അനുശ്രീയുടെ ആ ഉത്തരമാണ് എന്റെ ആ കഥാപാത്രത്തിലേക്ക് അനുശ്രീയെ എത്തിച്ചത്. അസാധ്യ സെന്‍സ് ഓഫ് ഹ്യൂമറുള്ളയാളാണ്.

ഒരു നാട്ടിൻ പുറത്തുനിന്നു വരുന്നത് കൊണ്ട്തന്നെ ഒരുപാട് കാര്യങ്ങള്‍ ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പരിമിതികളൊക്കെയുള്ള സാഹചര്യങ്ങളില്‍ നിന്നും വന്ന കുട്ടിയാണ്. ഡയമണ്ട് നെക്ലേസിനായി ദുബായിലേക്ക് പോവുമ്പോള്‍ അവളുടെ അമ്മ നോക്കാനാളില്ലാത്തതിനാല്‍ പശുവിനെ കൊടുത്തിരുന്നു. അവര്‍ അവിടെ ഗ്ലൂമിയായി ഇരിക്കുമായിരുന്നു. വിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് വിജയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വിളിക്കാറുണ്ട് അവള്‍. ഒരേ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടയുമാണ് ഓരോരുത്തരും വന്നത്. എനിക്കാണ് അവരെക്കുറിച്ച് ഭയമെന്നുമായിരുന്നു ലാല്‍ ജോസ് പറഞ്ഞത്.

അനുശ്രീ പലപ്പോഴും താൻ അനുഭവിച്ചിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, സിനിമാനടി ആകാൻ പോയി എന്ന് പറഞ്ഞ് തുടക്കത്തിൽ തന്റെ നാട്ടുകാർ തന്നെ കുറിച്ച് മോശമായി വരെ പറഞ്ഞിരുന്നു എന്നും, ശേഷം നല്ലൊരു നടിയായി പേരെടുത്ത ശേഷമാണ് അത്തരം കാര്യങ്ങൾ മാറിയത് എന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴും തന്റെ നാടിന്റെ നന്മ മുറുകെ പിടിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനുശ്രീ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *