
ഇത് എപ്പോഴത്തെ ചിത്രമാണ് എന്നെനിക്ക് കൃത്യമായി അറിയില്ല ! പക്ഷെ ഒന്നറിയാം ഞങ്ങൾ ഇങ്ങനെയാണ് ! ആ അപൂർവ ചിത്രത്തെ കുറിച്ച് ലാലു അലക്സ് പറയുന്നു !
മമ്മൂട്ടി എന്ന നടൻ നമ്മൾ മലയാളികളുടെ ആവേശമാണ് സ്വാകാര്യ അഹങ്കാരമാണ്. മമ്മൂക്ക എന്ന് സന്തോഷത്തോടെ നമ്മൾ ഏവരും വിളിക്കുന്ന അദ്ദേഹം ഇന്നും തന്റെ എഴുപതാമത് വയസിലും ആ പഴയ ആരോഗ്യത്തോടെ നിലനിൽക്കുന്നു എന്നതിന് കാരണം ആ മനുഷ്യൻ ചിട്ടയായി പാലിച്ചു വരുന്ന ആഹാര ശീലവും ഒപ്പം ജീവിത ശൈലിയുമാണ്. സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങൾ എന്നും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകാറുള്ളതാണ്. താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിലെ നർമ്മകഥകളും നർമ്മ സല്ലാപങ്ങളും അവർ തന്നെ പലപ്പോഴും തുറന്ന് പറയാറുമുണ്ട്.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഒരു ചിത്രത്തെ കുറിച്ച് ലാലു അലക്സ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിൻ്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഇന്ന് സിനിമ താരങ്ങൾ കാരവനിൽ ആണ് അവരുടെ സമയം കൂടുതലും ചിലവഴിക്കുന്നത്. എന്നാൽ സിനിമ ലോകത്ത് കാരവാനുകൾ ഇല്ലാതിരുന്ന കാലത്തെ കഥയാണ് വൈറലാകുന്ന ഈ ചിത്രം പറയുന്നത്. കാരവാൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.

ചില ചിത്രങ്ങൾ വാക്കുകൾക്കു അതീധമാണ്. അത്തരത്തിൽ വളരെ മനോഹരമായ ഒരു അപ്പൂർവ ചിത്രം. ലാലു അലക്സിൻ്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ ആഘോഷമാക്കുകയാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചയാണ് ഈ ചിത്രം. ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോൾ കണ്ട അപൂർവ്വ കാഴ്ച അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു. തുറന്ന് കിടന്ന ജനൽപാളിയിക്കിടയിലൂടെയാണ് ചിത്രം പകർത്തിയത്. സൗഹൃദത്തിൻ്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ലാലു അലക്സ് എന്ന നടന്റെ ഒരു മികച്ച കഥാപാത്രമായി ‘ബ്രോഡാഡി’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ആ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടത്തിൽ അവതാരകൻ ലാലു അലക്സിനോട് ഈ ചിത്രത്തെ കുറിച്ചും ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ഇത് ഏത് ചിത്രത്തിന്റെ ഇടക്ക് എടുത്തതാണ് എന്ന് എനിക്ക് കൃത്യമായി ഓർമയില്ല.. പക്ഷെ ഒരു കാര്യം അറിയാം, ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒക്കെയായിരുന്നു, ഈ ഫോട്ടോയിൽ കാണുന്ന പോലെ തന്നെ… ഞാനും മമ്മൂട്ടിയും… ആ മറുപടിയും ഈ ചിത്രവും കൂടി ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.
Leave a Reply