ഇത് എപ്പോഴത്തെ ചിത്രമാണ് എന്നെനിക്ക് കൃത്യമായി അറിയില്ല ! പക്ഷെ ഒന്നറിയാം ഞങ്ങൾ ഇങ്ങനെയാണ് ! ആ അപൂർവ ചിത്രത്തെ കുറിച്ച് ലാലു അലക്സ് പറയുന്നു !

മമ്മൂട്ടിക്ക് ഒപ്പം കിടക്കുന്ന ലാലു അലക്സിന്റെ ഒരു പഴയ ചിത്രം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതിനെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ, മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിൻ്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഇന്ന് സിനിമ താരങ്ങൾ കാരവനിൽ ആണ് അവരുടെ സമയം കൂടുതലും ചിലവഴിക്കുന്നത്. എന്നാൽ സിനിമ ലോകത്ത് കാരവാനുകൾ ഇല്ലാതിരുന്ന കാലത്തെ കഥയാണ് വൈറലാകുന്ന ഈ ചിത്രം പറയുന്നത്. കാരവാൻ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളിൽ അവർ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.

ചില ചിത്രങ്ങൾ വാക്കുകൾക്കു അതീധമാണ്. അത്തരത്തിൽ വളരെ മനോഹരമായ ഒരു അപ്പൂർവ ചിത്രം. ലാലു അലക്സിൻ്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ ആഘോഷമാക്കുകയാണ്. ഷൂട്ടിങ് തിരക്കൊഴിഞ്ഞ ഒരു പകലിൽ ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചയാണ് ഈ ചിത്രം. ഫോട്ടോഗ്രാഫർ ചിത്രാ കൃഷ്ണൻകുട്ടി മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോൾ കണ്ട അപൂർവ്വ കാഴ്ച അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു. തുറന്ന് കിടന്ന ജനൽപാളിയിക്കിടയിലൂടെയാണ് ചിത്രം പകർത്തിയത്. സൗഹൃദത്തിൻ്റെ ആഴം ഈ ചിത്രം പറയുന്നുണ്ട്.

അദ്ദേഹം പറയുന്നതിങ്ങനെ… എനിക്ക് കൃത്യമായി ഓർമയില്ല.. പക്ഷെ ഒരു കാര്യം അറിയാം, ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒക്കെയായിരുന്നു, ഈ ഫോട്ടോയിൽ കാണുന്ന പോലെ തന്നെ… ഞാനും മമ്മൂട്ടിയും… ആ മറുപടിയും ഈ ചിത്രവും കൂടി ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *