
എന്റെ രതീഷിന്റെ നന്മ ഒന്ന് കൊണ്ട് മാത്രമാണ് അന്നെനിക്ക് ഒന്നും സംഭവിക്കാതിരുന്നത് ! ആ വാർത്ത എന്നെ തളർത്തി ! ലാലു അലക്സ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു നടൻ രതീഷ്. വില്ലനായും നായകനായും സഹ നടനായും ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ രതീഷിന്റെ സാധിച്ചിരുന്നു. മലയാള സിനിമ രംഗത്ത് രതീഷ് തിളങ്ങി നിന്ന സമയത്താണ് മോഹൻലാൽ മമ്മൂട്ടി എന്നീ നടന്മാരുടെ വരവ്. അതിനു ശേഷം രതീഷ് നിർമ്മാതാവായി മാറി, നടൻ സത്താറുമായി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്, ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും രതീഷ് നിർമിച്ചിട്ടുണ്ട്. എന്നാൽ ആ വകയിൽ അദ്ദേഹത്തിന് കാര്യമായ രീതിയിൽ ലാഭം ഉണ്ടായില്ല എന്ന് മാത്രമല്ല വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധികളും ഉണ്ടായി.
ശേഷം അദ്ദേഹം സിനിമ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. പിന്നീട് നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ ലോകത്തേക്ക് മടങ്ങി വന്നത്. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അ,ന്ത,രിച്ചു. മ,ര,ണ,സമയത്ത് രതീഷിന്റെ പുനലൂരിലുള്ള ഫാം ഹൗസിലായിരുന്നു അദ്ദേഹം. അദ്ദേഹം ഏറെ സമാപ്തിക ബാധ്യതയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി രതീഷ് വിടപറയുന്നത്.

ഇപ്പോഴിതാ രതീഷിന്റെ മരണം തന്നിൽ എത്രത്തോളം ആഗാധം ഉണ്ടാക്കി എന്ന് പറയുകയാണ് നടൻ ലാലു അലക്സ്. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി അവൻ പോയപ്പോൾ അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. രതീഷിന്റെ മ,ര,ണ ശേഷം വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്റെ കൈയില്‍ നിന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ കണ്ട്രോള് പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവന്റെ നന്മ കൊണ്ടാവും തനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത് എന്നും അവൻ ഒരുപാട് നേരത്തെ അങ്ങുപോയ് എന്നും അദ്ദേഹം ഓർക്കുന്നു.
അതേ സമയം രതീഷിന്റെ മരണത്തോടെ ഭീമമായ കട ബാധ്യത കാരണം രതീഷിന്റെ കുടുബം, ഭാര്യയും നാല് മക്കളും പെരുവഴിയിൽ ആണെന്ന് അറിഞ്ഞ നിമിഷം സുരേഷ് ഗോപി അവിടെ എത്തുകയും അവരുടെ കടം മുഴുവൻ അദ്ദേഹം വീട്ടുകയും, ആ കുടുംബത്തെ സംപ്രക്ഷിക്കാനും അദ്ദേഹം തയ്യാറായി. കുട്ടികളുടെ പഠനം മുതൽ പെൺകുട്ടികളുടെ വിവാഹം വരെ അദ്ദേഹം ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് പൂർത്തിയാക്കി എന്നും സംവിധായകൻ ആലപ്പി അഷറഫ് തുറന്ന് പറഞ്ഞിരുന്നു.
Leave a Reply