‘താരപുത്രന്റെ കുരുക്ക് മുറുകുന്നു’ ! മകൻ കാരണം ഏവരുടെയും മുന്നിൽ തലകുനിച്ച് ഷാരൂഖ് ഖാന്‍ ! ഷൂട്ടിംഗ് നിർത്തി നാട്ടിലേക്ക് മടങ്ങി !

ലോകമെങ്ങും ആരാധകരുള്ള നടനാണ് കിംഗ് ഖാൻ, ഷാരൂഖ് ഖാൻ, എസ് ആർ ക്കെ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ. നടനെ പോലെ ഏറെ ആരധകരുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബത്തിനും, എന്നാൽ ഇപ്പോൾ താര കുടുംബത്തെ കടുത്ത നാണക്കേടിൽ എത്തിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ മൂത്ത മകന്‍ ആര്യന്‍ ഖാൻ. ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തുകയും. അത് ഉപയോഗിക്കുകയും ചെയ്തു എന്നതാണ് താര പുത്രനെതിരെയുള്ള കേസ്. സിനിമ ലോകത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആര്യനെ എന്‍സിപി കസ്റ്റഡിയിലെടുത്തത്. ഇപ്പോഴും ചോദ്യം ചെയ്യൽ നടക്കുനായാണ്, ഷാരൂഖ് ഖാന്‍ വിദേശത്തെ ഷൂട്ടിംഗ് അടക്കം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ആര്യനെതിരെ കേസ് അതിശക്തമാണെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ഇന്ന് തന്നെ അറസ്റ്റുണ്ടാവുമെന്നാണ് എന്‍സിബി പറയുന്നത്. ക്രൂയിസ് ഷിപ്പില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുമായി ആര്യന് ബന്ധമുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ആര്യന്റെ വാട്‌സാപ്പ് ചാറ്റുകള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ കൊണ്ടിരിക്കുകയാണ്. ആര്യന്റെ ഫോണ്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി ആര്യന്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും ഉപയോഗിക്കാറുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ആര്യനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്, ശക്തമായ തെളിവുകളാണ് ആര്യനെതിരെയുള്ളതെന്നും കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യാല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ആര്യനെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ പറയുന്നു. ആര്യനില്‍ നിന്ന് ലഭിച്ച വിവരങ്ങളൊക്കെ കൃത്യമാണ്. നേരത്തെ എന്‍സിബി ഓഫീസിലേക്ക് ആര്യനെ എത്തിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. അതേസമയം ഇന്ന് വൈകീട്ടോ നാളെ രാവിലെയോ കോടതിയില്‍ ആര്യനെ ഹാജരാക്കാനാണ് സാധ്യത. അതേസമയം ജാമ്യം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടാല്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ല.

ഇത് ഇപ്പോൾ ബോളിവുഡിനെ തന്നെ നാണക്കേടിൽ ആക്കുന്ന ഒരു സംഭവമായി മാറുകയാണ്. താര കുടുംബം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല, നിലവിൽ ഇപ്പോൾ  ഈ പ്രശ്‌നം ഷാരൂഖ് ഖാനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. നിലവില്‍ സ്‌പെയിനില്‍ ഷൂട്ടിംഗിലായിരുന്നു ഷാരൂഖ് അത് നിര്‍ത്തിവെച്ച്‌ നാട്ടിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ്. പുതിയ ചിത്രമായ പത്താന്റെ ഗാനചിത്രീകരണവുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണിനൊപ്പം സ്‌പെയിനിലെത്തിയതാണ് അദ്ദേഹം. എന്നാല്‍ ഈ ചിത്രീകരണം മാറ്റിവെക്കുകയോ അല്ലെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയോ ഷാരൂഖ് ഖാന്‍ ചെയ്യുമെന്നാണ് വിവരം. ആര്യന്റെ അറസ്റ്റ് ഷാരൂഖിനും അദ്ദേഹത്തിനും സുഹൃത്തുക്കളും വരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. വളരെ സ്വകാര്യ ജീവിതം നയിക്കുന്നയാളായിരുന്നു ആര്യന്‍. വലിയ പാര്‍ട്ടികളിലും ആര്യന്‍ പങ്കെടുക്കാറില്ലായിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ്‌അധികൃതരുമായി ബന്ധപ്പെടുന്നുണ്ട് ഷാരൂഖ് ഖാന്‍. ഓരോ നിമിഷത്തെയും വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *