
‘ഒരു നേരത്തെ ആഹാരം വിളമ്പി തന്ന ആളാണ്’ ! മറക്കാൻ കഴിയില്ല, അങ്ങേരങ്ങനെ സ്ക്രീനിൽ മാസ്സ് ഡയലോഗ് പറഞ്ഞ് കത്തിക്കയറുന്നത് കാണാൻ ഒരു ഫീലാണ് ! രാഹുൽ രാജ്
സുരേഷ് ഗോപി എന്ന നടനെ കുറിച്ച് ഏവർക്കും വളരെ വലിയ അഭിപ്രായമാണ്, ഏവരുടെയും ഇഷ്ട നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ഒരു നന്മയുള്ള മനുഷ്യൻ കൂടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സംഗീത സംവിധയകാൻ രാഹുൽ രാജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരാൾ സുരേഷ് ഗോപിയാണെന്ന് അദ്ദേഹം പറയുന്നത്.
രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം എന്ന വിശേഷണത്തിന് അർഹമായ ഒറ്റപ്പേരു, പ്രവർത്തികൊണ്ടും അദ്ദേഹത്തെ വിളിക്കാൻ പറ്റിയ പേര് സൂപ്പർസ്റ്റാർ സുരേഷ്ഗോപി, പണ്ട് കവിത തിയേറ്ററിൽ കമ്മീഷണർ കാണാൻ പോയിട്ട് തിരക്ക് കാരണം ഇടി കൊണ്ട് ടിക്കറ്റ് കിട്ടാതെ മടങ്ങിയതും പിന്നെ പിറ്റേന്ന് വാശിക്ക് ചേച്ചിയെ കൊണ്ടോയി സ്ത്രീകളുടെ ക്യുവിൽ നിർത്തി ടിക്കറ്റെടുത്തു കണ്ടതുമൊക്കെ ഓർക്കുന്നു. എന്തോ ഒരു സ്പിരിറ്റായിരുന്നു അങ്ങേരങ്ങനെ സ്ക്രീനിൽ രഞ്ജിപണിക്കർ ഡയലോഗുകൾ പറഞ്ഞങ്ങനെ കത്തിക്കേറുമ്പോൾ.
എന്നെ പോലെയുള്ള ഓരോ ആരാധാകർക്കും ഇനിയും അങ്ങയെ വേണം, കൂടുതൽ കരുത്തോടെ…. കൂടുതൽ ശക്തമായ കഥാപാത്രങ്ങളിലൂടെ കാത്തിരിക്കുന്നു. ടൈം സിനിമയുടെ ഷൂട്ടിനിടയിൽ പാട്ടുണ്ടാക്കാൻ ഞാനും പുത്തഞ്ചേരി ചേട്ടനും കാരൈക്കുടിയിൽ വന്നപ്പോൾ ഞങ്ങളെ വിളിച്ചിരുത്തി സ്നേഹത്തോടെ ഒരു നേരത്തെ ചോറ് വിളമ്പി തരാൻ കാണിച്ച ആ മനസ് ഇന്നും ഓർക്കുന്നു എന്നും നന്മകൾ മാത്രമേ ഉണ്ടാകുകയുള്ള് എന്നും രാഹുൽ രാജ് പറയുന്നു.

കൂടാതെ മേജർ രവി അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്ക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ വളരെ വിസ്മയമാണ്. സ്വന്തം കാശു മുടക്കി സുരേഷ് ഗോപി ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും അദ്ദേഹം പറയുന്നു.
ഇത്രയും നന്മയുള്ള ആ മനുഷ്യനെ കുറിച്ചാണ് ഓരോ വിവരം ഇല്ലാത്തവന്മാർ പല ട്രോളുകളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാർ ഇരുന്ന് പറയുന്നതും ചെയ്യുന്നതുമാണ് ഇതെല്ലം എന്നാണ്, ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായ കർമ്മങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവർ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്. അഭിനയിക്കാൻ പോയാൽ എനിക്കിത്ര വേണമെന്ന് ബാർഗയിൻ ചെയ്യും, എന്നാൽ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ.
Leave a Reply