‘മഞ്ജു ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചി തന്നെയാണ്’ ! ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല ! ആ ദിവസങ്ങൾ ഞങ്ങൾ ഒരിക്കലും മറക്കാറില്ല കാവ്യ മാധവന്റെ വാക്കുകൾ !

മലയാളത്തിലെ രണ്ടു പ്രമുഖ നടിമാരാണ് കാവ്യയും മഞ്ജു വാരിയരും.  കാവ്യാ മഞ്ജുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. തുടക്ക കാലത്തിൽ ഇവർ  ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. നടിമാർ എന്ന നിലയിൽ രണ്ടുപേരും കഴിവുള്ളവർ, നർത്തകിമാർ, പക്ഷെ മഞ്ജു ഒരു തലമുറയുടെ  ആവേശമായിരുന്നു, പകരം വെക്കാനില്ലാത്ത അഭിനയ മികവും സ്വാഭാവിക അഭിനയ ശൈലിയും എന്നും മഞ്ജുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുകയായിരുന്നു. മഞ്ജുവാര്യയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും അടുപ്പത്തെ കുറിച്ചും കാവ്യാ അന്നത്തെ മിക്ക അഭിമുഖങ്ങളിയും പറയാറുണ്ടായിരുന്നു.

അവരുടെ വലിയൊരു ആരാധികയാണ് ഞാൻ, ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും അതിലുപരി അസാധ്യ പെർഫോർമർ എന്ന നിലയിലും ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധികയാണ്. തമ്മിൽ അങ്ങനെ എപ്പോഴും കാണാറില്ല എങ്കിലും ഫോൺ വഴി ഞങ്ങൾ മിക്കവാറും സംസാരിക്കുവായിരുന്നു. ഞങ്ങൾ ഒരേ മാസം പിറന്നാൾ ആഘോഷിക്കുന്നവരാണ്, 10 ന് ചേച്ചിയുടേയും 19ന് എന്റേയും. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേരും പിറന്നാൾ അങ്ങോട്ടും ഇങ്ങോട്ടും മറക്കാറില്ല. പരാസ്പരം വിളിച്ച് വിഷ് ചെയ്യാറുമുണ്ട്.

ഞങ്ങൾ അങ്ങനെ അതികം കാണാറില്ല, ഏതെങ്കിലും പരിപാടികളിൽ വെച്ചാണ് അങ്ങനെ കാണാറുള്ളത്. അതുപോലെ തന്നെ ഇപ്പോൾ ചിലരൊക്കെ പറയുന്നതുപോലെ  ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. കാരണം അങ്ങനെയൊന്ന്  ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും മനസ്സിലായേനെ. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല അതിലുപരി എന്റെ സ്വന്തം ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്.

ചേച്ചി എന്തിനേക്കാളും കൂടുതൽ പ്രാധാന്യം നൽകിയത് അവരുടെ കുടുംബത്തിനാണ്, അത് അല്ലാതെ സിനിമയിൽ അഭിനയിക്കാത്തത് ഒരു നഷ്ടമായി തോനുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല, കാരണം ഞാന്‍ മഞ്ജു ചേച്ചിയോട് സംസാരിക്കുമ്പോള്‍ എവിടുന്നാ സംസാരിക്കുന്നത്, ഇപ്പോഴത്തെ സിനിമ ഏതാണ്, ഏത് ലൊക്കേഷനിലാണ് എന്നൊന്നും എന്നോട് ചോദിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കും സുഖമാണോ, മറ്റേ സ്ഥലത്തേക്ക് പോവാറുണ്ടോ, ഇന്ന് അമ്പലത്തിലേക്ക് പോയോ ഇങ്ങനെയുള്ള കാര്യങ്ങലാണ് ഞങ്ങള്‍ കൂടുതലും  സംസാരിച്ചിരുന്നത്.

ഈ അഭിനയ മേഖല ഉപേക്ഷിച്ചതുകൊണ്ട് ചേച്ചിക്ക് ഒരു  വിഷമം ഉള്ളിലുണ്ടെങ്കില്‍ അത്  അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും  നമുക്ക്  മനസിലാകുമായിരുന്നു. അങ്ങനെ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അപ്പോൾ മഞ്ജു വാര്യര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് നന്നായോ എന്നും അവതാരകന്‍ കാവ്യയോട് ചോദിച്ചിരുന്നു. അതിനു കാവ്യയുടെ മറുപടി, ഒരു പക്ഷെ അവർ ആ സമയത്ത് അഭിനയം നിർത്തിയത് കൊണ്ടാണ് ഇപ്പോഴും പ്രേക്ഷകർ അവരെ ഇത്രത്തോളം സ്നേഹിക്കുന്നത്, കാരണം പീക്കായിട്ടുള്ള സമയത്താണ് ചേച്ചി പോയത്, നമുക്ക് അവരെ കണ്ട് കൊതി തീർന്നില്ല, പിന്നീട് ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില ഒരു പക്ഷെ കിട്ടുമായിരുന്നില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *