ദിലീപിന് പണി കൊടുത്തവര്‍ക്കെല്ലാം പണി കിട്ടുന്നു ! മാധ്യമ പ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ ! ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !

ഇപ്പോൾ സിനിമ താരങ്ങളെ പോലെ ആരാധകരുള്ള താരങ്ങളാണ് മാധ്യമ പ്രവർത്തകരും, അത്തരത്തിൽ ഏറെ ശക്തമായ നിരവധി സംവാദങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശസ്ത മാധ്യമ പ്രവർത്തകനാണ് മാതൃഭൂമി ചാനലിലെ അവതാരകന്‍ വേണു ബാലകൃഷ്ണ. ഇപ്പോൾ അദ്ദേഹം ഒരു ഗുരുതര ആരോപണങ്ങളലിൽ പെട്ടിരിക്കുകയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ പക്ഷെ ചാനൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വേണുവിന് എതിരെയുള്ള പ്രധാന പരാതി സഹ പ്രവർത്തകയോട് അപമര്യാദ സന്ദേശം അയച്ചു എന്നതാണ്.

അത് കൂടാതെ ഇപ്പോൾ വേണുവിനെതിരെ നടപടിയും ചാനൽ സ്വീകരിച്ചു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. രണ്ടാഴ്ചത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍. അതുകഴിഞ്ഞാലും പ്രൈം ഡിബേറ്റുകളില്‍ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പലതലത്തില്‍ ചര്‍ച്ച ചെയ്താണ് വേണുവിനെ സസ്‌പെന്റ് ചെയതത്. മാധ്യമ പ്രവര്‍ത്തക പരാതി എഴുതി നല്‍കാതിരുന്നിട്ടും നടപടി എടുത്ത ശേഷമാണ് പുറം ലോകത്ത് ഇക്കാര്യം അറിഞ്ഞത്. മുമ്ബ് ചാനലിലെ മറ്റൊരു അവതാരകനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും കര്‍ശന നടപടി എടുത്തു. ആ അവതാരകന്‍ ഇന്ന് ചാനലില്‍ ഇല്ല. അന്ന് ആ തീരുമാനം മാതൃഭൂമിയില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

വേണുവിനെ ഇപ്പോൾ അന്വേഷണ വിധേയമായാണ് സസ്‍പെൻഡ് ചെയ്തിരിക്കുന്നത്. സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വേണുവിനെ  മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉറച്ചു നിന്നാല്‍ ഭാവിയിൽ വേണുവിന് കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. അച്ചടക്ക സമിതി എന്തായാലും ഈ വിഷയം പരിഗണിക്കും. രണ്ടു ദിവസം മുമ്ബാണ് ഈ പറയുന്ന രീതിയിലുള്ള  സന്ദേശം വേണു യുവതിക്ക് അയച്ചത്. വേണുവിന്റെ ഈ പ്രവർത്തിക്കെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് യുവതി പ്രതികരിച്ചത് എന്നും കൂടാതെ അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല. വളരെ സഭ്യമായ ഭാഷയിലെങ്കിലും അശ്ലീലത്തിന്റെ അതിര്‍വരമ്ബുകള്‍ എല്ലാം ലംഘിക്കുന്ന സന്ദേശമാണ് വേണു മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ചത്.

വേണുവിനെതിരെ ഇത്തരത്തിൽ ഇതിനു മുമ്പും പല പരാതികളും ഉണ്ടായിരുന്നു, ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. പക്ഷെ പിന്നീടവർ  ആ പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. അത്‌കൊണ്ട് വേണു രക്ഷപെടുകയായിരുന്നു. എന്നാൽ വേണു ബാലകൃഷ്ണന് പണി കിട്ടുമ്ബോള്‍ സിനിമാ ലോകത്ത് ഒരു വിഭാഗം വലിയ ആഘോഷത്തിലാണ്. മുമ്പ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തില്‍ ചര്‍ച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവര്‍ക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാന്‍സിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍. ഇത്തരം പ്രതികരണങ്ങളും മറ്റു ട്രോളുകളും മാതൃഭൂമിയെ കാര്യമായി  അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ നടപടികള്‍ക്ക് സാധ്യതയും വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *