ദിലീപ് ഇടപെട്ട് നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതായി എനിക്കറിയാം ! പക്ഷെ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ ദിലീപിന്റെ മറുപടി എന്നെ ഞെട്ടിച്ചു ! സിദ്ധിഖ് പറയുന്നു !

ദിലീപ് മഞ്ജു വേർപിരിയലും ശേഷം കാവ്യയുമായുള്ള വിവാഹവും എല്ലാം ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചയിൽ നിൽക്കുന്ന സമയത്താണ്, ഒരു സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവങ്ങൾ ഇവിടെ നടകുന്നത്, യുവ നടി ആക്രമിക്കപ്പെട്ടത്, ഇന്നും നമ്മൾ വിശ്വസിക്കാൻ മടിക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് സംഭവിച്ചത്. മഞ്ജു വാര്യരാണ് ഈ പ്രശ്‌നത്തിൽ ഗൂഢാലോചന ഉണ്ട് എന്ന് ആദ്യമായി തുറന്ന് പറഞ്ഞത്. പിന്നീട്‍ ജനപ്രിയ നടൻ ദിലീപ് കുറ്റാരോപിതനായി അഴിക്കുള്ളിൽ ആകുകയായിരുന്നു.

ശേഷം ആക്രമിക പെട്ട നടിയും ദിലീപും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ട് എന്ന് തെളിയിക്കുന്ന സാക്ഷി മൊഴി കൊടുത്തവരിൽ താരങ്ങളും ഉണ്ടായിരുന്നു, നടൻ കുഞ്ചാക്കോ ബോബൻ, റിമി ടോമി, സംയുക്ത വർമ്മ, സിദ്ധിഖ്, ബിന്ദു പണിക്കർ, ഭാമ അങ്ങനെ നിരവധി താരങ്ങൾ. ഇതിൽ ആദ്യം കൊടുത്ത മൊഴി പിന്നീട് മാറ്റി പറഞ്ഞവരാണ് ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു തുടങ്ങിയവർ, എന്നാൽ കൊടുത്ത മൊഴിയിൽ ഉറച്ച് നിൽക്കുന്നവരും ഉണ്ട്. അക്കൂട്ടത്തിൽ നടൻ സിദ്ധിഖ് അന്ന് കൊടുത്ത മൊഴി ഇങ്ങനെ ആയിരുന്നു.

2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോള്‍ കണ്ടിരുന്നു. തുടര്‍ന്ന് ഞാന്‍ പുലര്‍ച്ചെ 6.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന്‍ ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടില്‍ നിന്നും ഞാന്‍ മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരുന്നു.

ആ പരിപാടിയിൽ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. ആ യാത്രയിൽ  കാറിലിരുന്ന് ദിലീപ് എന്നോട് പറഞ്ഞു  താന്‍ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റു പ്രശനങ്ങളും കാരണമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയില്‍ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓര്‍ഗനൈസര്‍ ആയിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു.

അപ്പോള്‍ തന്നെ ഞാന്‍ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത് എന്നും ഇനി ഇതിന്റെ പേരിൽ പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് തന്നെ നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് സിനിമയിൽ പല അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു. ഇതാണ് അന്ന് സിദ്ധിഖ് കൊടുത്തിരിക്കുന്ന മൊഴി….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *