ആ വകയിൽ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ട്, പക്ഷെ ദിലീപ് അത് ഒരിക്കലൂം ആവിശ്യപെട്ടിട്ടില്ല ! പത്മജ പറഞ്ഞത് !!
മലയാള സിനിമയിൽ വിസമയം തീർത്ത അഭിനയ കുലപതി ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്‌ണൻ. മലയാളത്തിൽ ഒരുപാട് മികച്ച വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു, പക്ഷെ സാമ്പത്തികമായി അദ്ദേഹം വലുതായി ഒന്നും നേടിയിരുനില്ല, പല നടന്മാരും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. അതുകൊണ്ടു തന്നെ അവരുടെ വിയോഗ ശേഷം കുടുംബവും ബുദ്ധിമുട്ടുന്നു, അത്തരത്തിൽ ഒരവസ്ഥ ആയിരുന്നു ഒടുവിൽ ഉണ്ണി കൃഷ്ണന്റെ കുടുംബത്തിനും.
2017 ൽ ഇവരുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ അദ്ദേഹത്തിന്റെ ഭാര്യ പത്മജ പറഞ്ഞ വാക്കുകൾ ഇങ്ങനെ… അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള വീട്ടില്‍താമസം. അമ്മക്ക് 89 വയസ് കഴിഞ്ഞു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. അമ്മയുടെ കാര്യങ്ങള്‍ നോക്കി ഞാനിവിടെ മുഴുവന്‍ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല.
അച്ഛന്‍ മിലിട്ടറിയിലായിരുന്നതിനാല്‍ അച്ഛന്റെ വിയോഗ ശേഷം കിട്ടുന്നതാണ് ഈ പെന്‍ഷന്‍. അതുകൊണ്ടാണ് ഞങ്ങൾക്ക് ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്. പിന്നെ സിനിമ രംഗത്ത് നിന്ന് ത്യന്‍ അന്തിക്കാടും നടന്‍ ദിലീപും എത്തിയിരുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ട്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിതെന്നും അവർ പറയുന്നു.
ദിലീപ് ഇതുപോലെ ഒരുപാട് കുടുംബങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിച്ച വിവരം അടുത്തിടെ പുറത്ത് വന്നിരുന്നു, അതിൽ നടി കെ പി എ സി ലളിത പറഞ്ഞിരുന്നു മകളുടെ വിവാഹ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയ തന്നെ ദിലീപ് ചോദിക്കാതെ തന്നെ സഹായം ചെയ്തിരുന്നു എന്ന്. കൂടാതെ നടൻ കൊല്ലം തുളസി പറഞ്ഞിരുന്നു അദ്ദേഹം ക്യാൻസർ ബാധിച്ച് ദുരിതത്തിൽ ആയിരുന്ന സമയത്ത് ദിലീപ് സഹായിച്ചിരുന്നു എന്ന്, കലാഭവൻ മണിയുടെ മകൾ പറഞ്ഞിരുന്നു, സിനിമ ലോകത്ത് നിന്ന് ദിലീപ് അങ്കിൾ മാത്രമാണ് തങ്ങളെ വിളിച്ച് സംസാരിക്കാറുള്ളത് അത് തനിക്ക് വലിയൊരു ആശ്വാസമാണ് എന്ന്. അതുപോലെ പല മിമിക്രി കലാകാരന്മാർ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലും അല്ലാതെയും ഒരു ചെറിയ വേഷമെങ്കിലും ദിലീപ് ഏട്ടൻ ഓർത്ത് ഞങ്ങൾക്ക് തരാറുണ്ട് എന്ന്, വ്യക്തിപരമായ പല കാര്യങ്ങളും ഒഴിച്ച് നിർത്തിയാൽ ദിലീപ് എന്ന നടൻ പലർക്കും ഒരു സഹായവും ആശ്വാസവുമാണ്.
Leave a Reply