‘മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്’ ! അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ! ദിലീപ് പ്രതികരിക്കുന്നു !
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ദിലീപും മഞ്ജുവും, ഇവർ ജീവിതത്തിൽ ഒന്നിച്ചപ്പോൾ അത് അന്ന് മലയാളികൾക്ക് വളരെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു പക്ഷെ, അവർ വേർപിരിയുന്നു എന്ന് കേട്ടപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഏവർക്കും ഒരു വലിയ ദുഖമായിരുന്നു. ശേഷം ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ നമ്മൾ ഏവരും കണ്ടതാണ്. ഇപ്പോൾ തനറെ രണ്ട് മക്കൾക്കും ഒപ്പം വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ദിലീപ് വീണ്ടും സിനിമ ലോകത്തേക്ക് സജീവമാകുകയാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും, മക്കളെ കുറിച്ചും, സിനിമയെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് അദ്ദേഹം.
പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഉണ്ടായിട്ടും ദിലീപും കുടുംബവും ഒത്തൊരുമിച്ച് നിന്നാണ് എല്ലാ ഗോസ്സിപ്പുകളെയും കാറ്റിൽ പറത്തിയത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ.. പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം. ഇതായിരുന്നു അന്ന് വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ച നികേഷ് കുമാറിന് ഒരിക്കൽ ദിലീപ് നൽകിയ മറുപടി.
ദിലീപ് ആ പറഞ്ഞതിൽ വളരെ സത്യമുണ്ട്. കാരണം മറ്റു ദമ്പതികളെ പോലെ അവർ പരസ്പരം ചെളിവാരി എറിഞ്ഞ ആളുകൾ ആയിരുന്നില്ല, ഒരു മീഡിയക്ക് മുമ്പിലും മഞ്ജു ദിലീപിനെ കുറിച്ചോ അല്ലെങ്കിൽ ദിലീപ് തിരിച്ചോ ഒരു തെറ്റായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, മാത്രവുമല്ല മഞ്ജു തന്റെ നല്ല സുഹൃത്തായിരുന്നു എന്നാണ് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുള്ളതും. എന്റെ ജോലി എന്ന് പറയുന്നത് ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ്, ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ലന്നും അദ്ദേഹം പറയുന്നു. വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.
പിന്നെ ഗോസിപ്പുകൾക്ക് പോലും താൻ ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. കൊച്ചു കുട്ടിയായ മഹാ ലക്ഷ്മിയും രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയാണ് മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്. മീനാക്ഷിയെ കാണുമ്പോൾ ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. എന്റെ വീട്ടിലെ മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഏറെ രസകരമായി അദ്ദേഹം പറയുന്നു ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം.രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.
Leave a Reply