‘കാവ്യയെ കാണാന്‍ ദിലീപ് രാത്രി ഒരു മണിക്ക് മുറിയിലെത്തി’ ! അന്ന് അമേരിക്കന്‍ ട്രിപ്പിനിടെയുണ്ടായ കാര്യങ്ങള്‍ റിമി ടോമി തുറന്ന് പറഞ്ഞപ്പോൾ !!

ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഈ താരങ്ങളുടെ സ്വകര്യ ജീവിതത്തിലും നടക്കുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിയാൻ കാരണം നടി കാവ്യാ മാധവൻ ആയിരുന്നു എന്നത് പൊതുവെ നമ്മൾ കേൾക്കുന്ന ഒരു വാർത്തയായിരുന്നു. യുവ നടി ആക്രമിക്ക പെട്ടതുമായി ബന്ധപ്പെട്ട്  ഗായിക റിമി ടോമിയുടെ മൊഴി വളരെ നിർണായകം ആയിരുന്നു. അന്ന് റിമിയുടെ മൊഴി അങ്ങനെ ആയിരുന്നു, ദിലീപിനും കാവ്യാ മാധവനും തമ്മിൽ വിവാഹത്തിന് മുന്നേ ബന്ധം ഉണ്ടായിരുന്നു, ഇത് മഞ്ജു വാര്യരെ അറിയിച്ചത് ആക്രമിക്ക പെട്ട നടിയായിരുന്നു.

കാവ്യയും ആക്രമിക്ക പെട്ട നടിയും അവരവരുടെ അച്ഛനമ്മമാരുടെ ഒപ്പമായിരുന്നു അമേരിക്കൻ ഷോയിൽ എത്തിയത്. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവരുടെ കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

അതിനു ശേഷം ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്,  കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറെ സമയം കഴിഞ്ഞാണ് അവർ തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി.  ഇതിനു ശേഷം 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് തുറന്ന്  പറഞ്ഞിരുന്നു.

അതിനു ശേഷം ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് ഞാൻ മഞ്ജു ചേച്ചിയോട് അറിയാവുന്നതെല്ലാം  തുറന്ന് പറയണമെന്നും അവൾ  എല്ലാം ചേച്ചിയോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി അറിയാം. 2013ലെ അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്.

പിന്നെ അവൾ ആക്രമിക്ക പെട്ട വിവരം ഞാൻ ടിവിയിൽ വാർത്ത കണ്ടിട്ടാണ് അറിയുന്നത്. രാവിലെ ഒമ്പത് മണിയോടെ ഞാൻ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാണ് റിമി പറഞ്ഞിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *