നീലക്കുയിലിലെ റാണിയുടെ പുതിയ വിശേഷം !!! ആശംസകളുമായി ആരാധകർ !!!

മലയാളി കുടുംബ പ്രേക്ഷകർക്ക്  സിനിമ താരങ്ങളേക്കാൽ സ്നേഹവും ആരാധനയും കൂടുതൽ സീരിയൽ താരങ്ങളോടാണ്, അത്പലപ്പോഴും അവർ തെളിച്ചിട്ടുണ്ട്,  സീരിയൽ അവസാനിച്ചാലും അവർ പിന്നീട് എന്ത് ചെയ്യുന്നു, എന്ന് തുടങ്ങി അവരുടെ കുടുബ വിശേഷങ്ങളും അറിയാൻ ആരാധകർ  ഒരുപാട് താല്പര്യം കാണിക്കാറുണ്ട്…  സീരിയലുകളുടെ കാര്യത്തിൽ ഏഷ്യാനെറ്റാണ് എന്നും മുന്നിൽ, അത്തരത്തിൽ ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ പരമ്പരയായിരുന്നു നീലക്കുയിൽ അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ്, അതിലെ റാണി എന്ന കഥാപാത്രം വതരിപ്പിച്ച തമിഴ് നടി ലത സംഗരാജു അക്കൂട്ടത്തിൽ മുന്നിൽ നിക്കുന്ന ആളാണ്, നീലക്കുയില് ശേഷം ലത പിന്നെ തന്റെ വ്യക്‌തിജീവിതത്തിനു പ്രാധാന്യം നൽകി കുടുംബിനിയാകുകയിരുന്നു..

സീരിയൽ വിട്ടെങ്കിലും സോഷ്യൽ മീഡിയിൽ വളരെ സജീവമായ ആളാണ് ലത, ഒരൊറ്റ സീരിയൽ മാത്രമേ താരം അഭിനയിച്ചിരുന്നുള്ളു യെങ്കിലും ലതക്ക് നിരവധി മലയാളി ആരാധകർ ഉണ്ട്, സോഷ്യൽ മീഡിയയിൽ ലത പങ്കുവെക്കുന്ന തന്റെ വിശേഷങ്ങളെല്ലാം ഏറെ ആകാംഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്…. അത്തരത്തിൽ ലത പങ്കുവെച്ച തന്റെ വിവാഹ വാർത്തകളും പിന്നീട് താൻ ഗർഭിണി ആണെന്നുള്ള വർത്തയുമെല്ലാം മലയാളികൾ ഇരുകൈയുംനീട്ടി സ്വീകരിച്ചിരുന്നു… ലതക്ക് ഏറെ സപ്പോർട്ട് നൽകുന്ന ആളാണ് താരത്തിന്റെ ഭർത്താവ് സൂര്യൻ, ഇവർ ആദ്യം നല്ല സുഹൃത്തുക്കളായിരുയ്ന്നു പിന്നീടത് പ്രണയമായിമാറി..

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹതിരായത്, 2020 ജൂണിലാണ് ലത വിവാഹിതയായത്.  വിവാഹം കഴിഞ്ഞ് അധികം വൈകാതെതന്നെ താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത ലതയും സൂര്യനും ആരാധകരെ  അറിയിച്ചിരുന്നു. തങ്ങളുടെ കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണമെന്നും ലത സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരോട് പറഞ്ഞിരുന്നു…  തന്റെ ഭാഷ തമിഴ് ആണെങ്കിലും വളരെ അനായാസമായാണ് അവർ മലയാളം കൈകാര്യം ചെയ്തിരുന്നത്… മലയാളം ഏറെ ഇഷ്ടമാണെന്നും ഇനിയും അവസരം ലഭിച്ചാൽ വീണ്ടും മലയാളത്തിൽ താൻ അഭിനയിക്കുമെന്നും ലത തുറന്ന് പറഞ്ഞിരുന്നു..

 

ഇപ്പോൾ തമിഴ് ആചാര പ്രകാരം തന്റെ വളക്കാപ്പ് ചടങ്ങുകൾ നടന്നതിന്റെ ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് ചിത്രങ്ങൾ വൈറലാകുകയിരുന്നു… ഇനി കുറച്ച് നാളുകൾ മാത്രം തങ്ങളുടെ പൊന്നോമന ഉടനയെത്തുമെന്നും താരം പറയുന്നു… ചുവപ്പും നീലയും നിറമുള്ള മനോഹരമായ പട്ടു സാരിയിൽ അണിഞ്ഞൊരുങ്ങിയ ലത വളരെ സുന്ദരിയായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്, തന്റെ ഭർത്താവ് സൂര്യനും താരത്തിനൊപ്പമുണ്ട്, ലതയുടെ  നിറവയറിൽ ചുംബിക്കുന്ന  സൂര്യനെയും ചിത്രത്തിൽ കാണാം..  ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച്‌ ആരാധകരും എത്തുകയാണ്. പ്രസവം കഴിയുന്നത് വരെ പുതിയ സീരിയലുകളൊന്നും ഏറ്റെടുക്കുന്നില്ല. പ്രസവത്തിന് ശേഷം താന്‍ തിരിച്ച്‌ വരുമെന്ന് മുന്‍പ് ലത പറഞ്ഞിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *