
എന്നെ ആർക്കും വേണ്ട ! പ്രതിഫലമായി പതിനായിരം ചോദിച്ചാൽ അയ്യായിരം തരും ! ഇല്ലെങ്കിൽ പൊയ്ക്കോളാൻ പറയും ! ലീല പറയുന്നു !
കുളപ്പുള്ളി ലീലയെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല, ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത വേഷങ്ങൾ എല്ലാം മലയാളത്തിൽ ശ്രദ്ധിക്ക പെട്ടിരുന്നു. കോമഡി കഥാപത്രങ്ങളും ഒപ്പം ശക്തമായ സ്ത്രീ കഥാപത്രങ്ങളും അവതരിപ്പിക്കുന്ന ലീല ഇപ്പോൾ തമിഴിൽ താരമായി മാറിയിരിക്കുകയാണ്. തമിഴിൽ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ വളരെ ശ്രദ്ധ്യേമായ വേഷങ്ങൾ കൈകാര്യം ചെയ്ത ലീല ഇപ്പോൾ തമിഴൽ ഒരു സ്റ്റാറാണ്.
വിജയ്‌യുടെ മാസ്റ്റർ, വിശാലിന്റെ ചത്രത്തിൽ ഒപ്പം തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തയിൽ ഒരു മുത്തശ്ശി കഥാപത്രം ചെയ്ത് കയ്യടി നേടിയിരിക്കുകയാണ്, ഒപ്പം മലയാളത്തിൽ തന്നെ ആർക്കും വേണ്ട എന്ന് പറഞ്ഞുകൊണ്ട് ലീല പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവതാരകൻ എന്താണ് ഈ എനർജിയുടെ രഹസ്യം എന്ന ചോദിക്കുമ്പോൾ ആ എനര്‍ജി കൊണ്ട് ഇപ്പോള്‍ പണിയില്ലാതെ വീട്ടില്‍ ഇരിക്കുകയാണ് എന്ന മറുപടിയാണ് നൽകുന്നത്.
മലയാള സിനിമയിൽ നിന്നും എനിക്ക് ഒരവസരങ്ങളും വരുന്നില്ല അഥവാ വന്നാൽ അത് വല്ലപ്പോഴുമാണ്, വിളിച്ചാൽ തന്നെ പ്രതിഫലമായി നമ്മൾ പതിനായിരം ചോദിച്ചാൽ തരുന്നത് അയ്യരിയം രൂപയായിരിക്കും, പോരാ എനിക്ക് ഇത്ര രൂപ തന്നെ വേണമെന്ന് ആവിശ്യപെട്ടാൽ വളരെ കുറഞ്ഞ സംഖ്യയ്ക്ക് ചേച്ചിക്ക് പകരം മറ്റൊരാള്‍ ഉണ്ടെന്ന് പറയും. അഭിനയമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. ഈ വയസ്സാം കാലത്ത് മറ്റൊരു ജോലിയ്ക്കും പോകാന്‍ കഴിയിലല്ലോ. സിനിമയോടൊപ്പം ഞാൻ സീരിയലുകളൂം ചെയ്‌തിരുന്നു ഇപ്പോൾ അതുമില്ല.
ഈശ്വരാനുഗ്രഹം കൊണ്ട് ഇപ്പോൾ തമിഴ് സിനിമയിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്, മലയാളത്തില്‍ എനിക്ക് അവസരമില്ലാത്തത് കൊണ്ടുതന്നെയാണ് ഞാൻ തമിഴ് സിനിമയില്‍ അഭിനയിച്ചത്. കൊറോണയ്ക്ക് മാത്രമല്ല മലയാളത്തില്‍ ഒരു മനുഷ്യനും എന്നെ വേണ്ട, മലയാള സിനിമക്കും എന്നെ വേണ്ട. അതും പോരാത്തതിന് ഞാൻ തമിഴിൽ പോയതുകൊണ്ട് എനിക്കിപ്പോൾ വലിയ അഹങ്കാരമാണ്, കാശ് കൂടുതലാണ്. ലൊക്കേഷനില്‍ പ്രശ്നമാണ് എന്നൊക്കെയാണ് കേൾക്കുനത്.

അത് എന്ത് പ്രശ്നമാണെന്ന് എനിക്ക് മനസിലാകുന്നില്ല, അത് അറിഞ്ഞായിരുന്നെകിൽ അതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാക്കായിരുന്നു എന്ന് ഏറെ രസകരമായി ലീല പറയുന്നു, നമ്മുടെ യെല്ലാവരുടെയും ജീവിതത്തിൽ പല പ്രശ്നങ്ങളും കാണും, ഞാൻ ഇപ്പോൾ നിങ്ങളോട് എനിക്ക് വയ്യ, സുഖമില്ല, വീട്ടില്‍ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ അത് കേട്ട് അതേയോ ചേച്ചി, ശരി എന്ന് പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് പറയും കുളപ്പുള്ള ലീല ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണെന്ന്..
അതുകൊണ്ട് എന്തിനാ നമ്മുടെ പ്രശ്നങ്ങൾ മറ്റുള്ളവരെ അറിയിക്കേണ്ട കാര്യമില്ല, നമുക്ക് ഉണ്ടെകിലും ഇല്ലങ്കിലും അത് നമ്മൾ തന്നെ അറിഞ്ഞാൽ മതിയെന്നാണ് എന്റെ അഭിപ്രായം. എന്തായാലും എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് രജനീകാന്തിന്റേയും വിജയിയുടേയും സിനിമ ചെയ്യുക എന്നത്. രജനീകാന്തിന്റെ പടം കയ്യില്‍ നിന്നും പോയതാണ്. പക്ഷെ അവര്‍ എന്റെ ഡേറ്റ് ചോദിച്ച് വരികയായിരുന്നു. അത് വലിയ ഭാഗ്യമാണ്, രജനി സാർ വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്, നല്ല അഭിനയമാണ് എന്ന് പറയുകയും ചെയ്തു എന്നും ലീല പറയുന്നു.
Leave a Reply