അവര്‍ നശിപ്പിക്കുന്നത് അനുസരിച്ച്‌ എനിക്ക് ദൈവം നന്മയാണ് തരുന്നത് ! ആറു മാസം കൊണ്ട് എനിക്ക് പത്ത് ഇരുപത് ലക്ഷം രൂപയാണ് കിട്ടിയത് ! കുളപ്പുള്ളി ലീല പറയുന്നു !

മലയാളികൾക്ക് പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്ത ഒരു അഭിനേത്രിയാണ് കുളപ്പുള്ളി ലീല. നിരവധി നെഗറ്റീവ് കഥാപാത്രങ്ങളൂടെയാണ് ലീല കൂടുതൽ ശ്രദ്ധ നേടിയത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത വേഷങ്ങൾ എല്ലാം മലയാളത്തിൽ ശ്രദ്ധിക്ക പെട്ടിരുന്നു. കോമഡി കഥാപത്രങ്ങളും ഒപ്പം ശക്തമായ സ്ത്രീ കഥാപത്രങ്ങളും അവതരിപ്പിക്കുന്ന ലീല ഇപ്പോൾ തമിഴിൽ താരമായി മാറിയിരിക്കുകയാണ്. തമിഴിൽ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ വളരെ ശ്രദ്ധ്യേമായ വേഷങ്ങൾ കൈകാര്യം ചെയ്ത ലീല ഇപ്പോൾ തമിഴൽ ഒരു സ്റ്റാറാണ്.

രജനികാന്തിന്റെ ഒപ്പം അണ്ണാത്തയിൽ ഒരു മുത്തശ്ശി കഥാപത്രം, അതുപോലെ വിജയ്‌യുടെ മാസ്റ്റർ, വിശാലിന്റെ ചിത്രം എന്നിങ്ങനെ വളരെ ശ്രദ്ധ നേടിയ ആളാണ് ലീല. എന്നാൽ മലയാളത്തിൽ തന്നെ ആർക്കും വേണ്ട എന്ന് പറഞ്ഞുകൊണ്ട് ലീല പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവതാരകൻ എന്താണ് ഈ എനർജിയുടെ രഹസ്യം എന്ന ചോദിക്കുമ്പോൾ ആ എനര്‍ജി കൊണ്ട് ഇപ്പോള്‍ പണിയില്ലാതെ വീട്ടില്‍ ഇരിക്കുകയാണ് എന്ന മറുപടിയാണ് നൽകുന്നത്.

മലയാളത്തിൽ  നിന്നും തനിക്ക്  ഒരവസരങ്ങളും വരുന്നില്ല എന്നും ഇനി  അഥവാ വന്നാൽ അത് വല്ലപ്പോഴുമാണ്, വിളിച്ചാൽ തന്നെ പ്രതിഫലമായി നമ്മൾ പതിനായിരം ചോദിച്ചാൽ തരുന്നത് അയ്യരിയം രൂപയായിരിക്കും, പോരാ എനിക്ക് ഇത്ര രൂപ തന്നെ വേണമെന്ന് ആവിശ്യപെട്ടാൽ വളരെ കുറഞ്ഞ സംഖ്യയ്ക്ക് ചേച്ചിക്ക് പകരം മറ്റൊരാള്‍ ഉണ്ടെന്ന് പറയും. അഭിനയമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. ഈ വയസ്സാം കാലത്ത് മറ്റൊരു ജോലിയ്ക്കും പോകാന്‍ കഴിയിലല്ലോ. സിനിമയോടൊപ്പം ഞാൻ സീരിയലുകളൂം ചെയ്‌തിരുന്നു ഇപ്പോൾ അതുമില്ല.

ഈശ്വരന്റെ അനുഗ്രഹം  കൊണ്ട് ഇപ്പോൾ തമിഴ് സിനിമയിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്, മലയാളത്തില്‍ എനിക്ക്  അവസരമില്ലാത്തത് കൊണ്ടുതന്നെയാണ് ഞാൻ തമിഴ് സിനിമയില്‍ അഭിനയിച്ചത്. കൊറോണയ്ക്ക് മാത്രമല്ല മലയാളത്തില്‍ ഒരു മനുഷ്യനും എന്നെ വേണ്ട, മലയാള സിനിമക്കും എന്നെ വേണ്ട. അതും പോരാത്തതിന് ഞാൻ തമിഴിൽ പോയതുകൊണ്ട് എനിക്കിപ്പോൾ വലിയ അഹങ്കാരമാണ്, കാശ് കൂടുതലാണ്. ലൊക്കേഷനില്‍ പ്രശ്നമാണ് എന്നൊക്കെയാണ് കേൾക്കുനത്.

എന്നെ കുറിച്ച് ആരാണ് ഇതൊക്കെ പറഞ്ഞ് നടക്കുന്നത് എന്നെനിക്ക് അറിയില്ല..  പോയതൊന്നും ഇനി  തിരിച്ച്‌ കിട്ടില്ല. വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി അത് വല്ലോം ഇനി  തിരിച്ച്‌ കിട്ടുമോ.. എന്റെ ഭര്‍ത്താവും മക്കളും പോയി, തിരിച്ച്‌ കിട്ടുമോ… ഒന്നും കിട്ടില്ല. എന്നാല്‍ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്‍. എന്നെ ആള്‍ക്കാര്‍ ഇത്രയും നശിപ്പിച്ചെങ്കിലും അവര്‍ നശിപ്പിക്കുന്നത് അനുസരിച്ച്‌ എനിക്ക് ദൈവം നന്മയാണ് തരുന്നത്. ആറ് മാസം ഞാന്‍ ഒരു തമിഴ് ഹൊറർ സീരിയൽ ചെയ്തിരുന്നു  ‘മായ’. അതിൽ നിന്നും  പത്ത് ഇരുപത് ലക്ഷം എന്റെ അക്കൗണ്ടില്‍ വന്നു. ഇവരൊക്കെ എന്നെ വഞ്ചിച്ചിട്ട് ഞാന്‍ എന്തായി.. എന്നും കുളപ്പുള്ളി ലീല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *