നിലവിളക്കിലെ നായികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു ! ‘താരത്തിന്റെ പ്രായം കേട്ട് ഞെട്ടി ആരാധകർ’ !
ലക്ഷ്മി വിശ്വനാഥ് മലയാളി കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ്. സൂര്യ ടിവിയിലെ ‘നിലവിളക്ക്’ എന്ന സീരിയലിൽ അർച്ചന എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചിരുന്നത്. ബാലതാരമായാണ് ലക്ഷ്മി അഭിനയ മേഖലയിൽ എത്തിയത്. അമൃത ചാനലിൽ സംപ്രേഷണം ചെയ്ത “തിങ്ക് ആൽബം തരംഗലം” എന്ന സീരിയലിലാണ് ലക്ഷ്മി ആദ്യമായി പരിചയപ്പെട്ടത്. എന്നാൽ ടൈറ്റിൽ റോളിൽ അഭിനയിച്ച നിലവിലക്കു എന്ന സീരിയലിലൂടെയാണ് പ്രശസ്തയായത്.
അച്ഛൻ വിശ്വനാഥിനും ‘അമ്മ ശ്രീരഞ്ജിനിയുടെയും സ്ഥലം മവേലിക്കരയിലാണ് അവിടെയാണ് ലക്ഷ്മി ജനിച്ചത്. താരത്തിന്റെ അച്ഛൻ അബുദാബിയിൽ ജോലി ചെയ്യുന്നു, അമ്മ ഒരു വീട്ടമ്മയാണ്. ലക്ഷ്മിക്ക് ഒരു ഇളയ സഹോദരനുമുണ്ട്. താരം ബി.എ പൂർത്തിയാക്കി. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് മോണോ ആക്ടിന് സംസ്ഥാന യുവജനോത്സവത്തിൽ ലക്ഷ്മി ഒന്നാം സമ്മാനം നേടി. ഇപ്പോൾ സ്വന്തം നാട്ടിലെ പിഇടി മെമ്മോറിയൽ കോളേജിൽ ബിഎഡ് ബിരുദം നേടി.
സീരിയൽ കാലഘട്ടങ്ങളുടെ തുടക്ക സമയത്താണ് സൂര്യ ടിവിയിൽ നിലവിളക്ക് എന്ന പരമ്പര ആരഭിക്കുന്നത്, തുടക്കം മുതൽ മികച്ച അഭിപ്രയം സ്വന്തമാക്കിയ നിലവിളക്ക് സീരിയലിൽ 100 എപ്പിസോഡുകൾ ഉണ്ടായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം ഇത് ഓടി. സീരിയലിൽ അന്ന് കൂടുതലും പുതുമുഖങ്ങളും പുതുമയുള്ള കുടുംബ കഥയുമായിരുന്നു സീരിയലിന്റെ വിജയം. ഇപ്പോൾ താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറൽ ആകുന്നത്. ഇപ്പോൾ വിവാഹ നിശ്ചയം എന്ന് കേൾക്കുമ്പോൾ താരത്തിന്റെ പ്രായമാണ് ആരാധകർ തിരക്കുന്നത്.
നിലവിളക്കിൽ അഭിനയിക്കുന്നത് താരം പ്ലസ് ടു വിനു പഠിക്കുമ്പോൾ ആയിരുന്നു എന്ന് പ്രേക്ഷകർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കാത്ത ഒന്നായിരുന്നു. ആ സമയത് ഇന്നത്തെപോലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇല്ലാതിരുന്നത്കൊണ്ട് താരങ്ങളുടെ കൂടുതൽ വിവരങ്ങളോ വിശേഷങ്ങളോ പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. 7 ആം ഉയിർ എന്ന തമിഴ് സീരിയലിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എംഎ ബിരുദം പൂർത്തിയാക്കി കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുക എന്നതാണ് താരത്തിന്റെ ആഗ്രഹം. ക്‌ളാസ്മേറ്റ്സ് സിനിമയിലും താരം ചെറിയൊരു വേഷംചെയ്തിരുന്നു .
ടീച്ചർ ആകുക എന്ന സ്വപനം നേടിയെടുക്കാൻ വേണ്ടിയാണു ലക്ഷ്മി അഭിനയ മേഖലയിലി നിന്നും വിട്ടുനിന്നത്, ഇപ്പോൾ ലക്ഷ്മി വിവാഹതിയാണ് കുറച്ചുവർഷങ്ങൾക്ക് മുൻപാണ് ലക്ഷ്മി വിവാഹിത ആയത് എങ്കിലും, താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത് നമ്മുടെ നിലവിളക്കിലെ അർച്ചന ചേച്ചി അല്ലെ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്. ഇവർക്ക് ഇപ്പൊ, നല്ല പ്രായം കാണുമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും പ്ലസ് ടുവിന് പഠിക്കുമ്പോൾ ആണ് അർച്ചന ആയി ലക്ഷ്മി എത്തുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. നിലവിളക്കിൽ ലക്ഷ്മിക്കൊപ്പം ദീപ ജയൻ, ഹരികൃഷ്ണൻ, സംഗീത ശിവൻ, വീണ നായർ, ശാലിനി, കോട്ടയം റഷീദ്, ശബരിനാഥ് , അനൂപ് ശിവസേൻ തുടങ്ങിയ സീനിയർ താരങ്ങൾ അണിനിരന്നിരുന്നു.
Leave a Reply