
ഇത്തവണ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു ! ലിജോമോൾക്ക് അവാർഡ് കിട്ടാത്തതിൽ നിരാശയോടെ ആരാധകർ !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ 69മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ ചർച്ചകളിലാണ്, മികച്ച നടനായി പുഷ്പ എന്ന ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുൻ തിരഞ്ഞെടുക്കുകയും മികച്ച നടിയായി ആലിയ ഭട്ടും കൃതി കൃതി സനോനും. ‘ഗംഗുഭായ് കത്തിയവാടി’, ‘മിമി’ എന്ന സിനിമകളിലെ പ്രകടനത്തിനാണ് ആലിയക്കും കൃതിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചത്. എന്നാൽ മികച്ച നടനായി അല്ലു അർജുനെ തിരഞ്ഞെടുത്തതിന് ലോകമെങ്ങും വലിയ വിമർശനമാണ് ഉയരുന്നത്, മികച്ച നടനുള്ള ദേശിയ പുരസ്‌കാരത്തിന് അർഹനാകുംവിധം അദ്ദേഹം ഒരു അഭിനയവും പുഷ്പയിൽ കാഴ്ചവെച്ചിട്ടില്ല എന്നും, ഇത് ശെരിക്കും കോമഡി ആയിട്ടുണ്ട് എന്നുമാണ് കൂടുതൽ പേരും അഭിപ്രായയപെടുന്നത്.
എന്നാൽ അതേസമയം മികച്ച നടിയായി ഇത്തവണ എല്ലാവരും ഒരുപോലെ പ്രതീക്ഷിച്ചിരുന്നത് ജയ്ഭീം എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ലിജിമോളെ തിരഞ്ഞെടുക്കും എന്നായിരുന്നു. കഴിഞ്ഞ തവണ മികച്ച നടിയായി അപർണ്ണ ബലമുരളിയെ പ്രക്ത്യാപിച്ചപ്പോൾ, ഇത്തവണ അത് ലിജിമോൾ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സംഭവിക്കാത്തതിൽ വലിയ നിരാശയിലാണ് ആരാധകർ. സഹതാരമായി സിനിമയിലെത്തിയ ലിജോമോൾ ഇപ്പോൾ തെന്നിന്ത്യയുടെ ഒട്ടാകെ ശ്രദ്ധ നേടിയ താരമായി മാറിക്കഴിഞ്ഞു.

മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോ മ്മോൾ സിനിമ എത്തിയത്, എന്നാൽ തമിഴ് സിനിമയിലൂടെയാണ് ലിജോമോള്‍ക്ക് കൂടുതല്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീം എന്ന ചിത്രത്തില്‍ മറ്റൊരു ലീഡിംഗ് കഥാപാത്രമായി എത്തിയത് ലിജോ മോളായിരുന്നു. എന്നാൽ കഴിഞ്ഞ തവണ എല്ലാവരും ലിജിമോളുടെ പേര് പറഞ്ഞപ്പോൾ തന്നെ ആരാധകരുടെ ആ വാക്കുകൾ തന്നെ തനിക്ക് അവാർഡിന് തുല്യമാണ് എന്നും ഈ സ്നേഹം മാത്രമാണ് തന്റെ വിജയമെന്നും ലിജിമോൾ പറഞ്ഞിരുന്നു.
അതേസമയം പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമ അഭിമാനകരമായ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. ഹോം, നായാട്ട്, മേപ്പടിയാൻ, ആവാസ വ്യൂഹം, ചവിട്ട്, മൂന്നാം വളവ്, കണ്ടിട്ടുണ്ട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന് നേട്ടം സമ്മാനിച്ചത്. മുൻ വര്‍ഷങ്ങളിലെ പോലെ നിരവധി പുരസ്‌കാരങ്ങള്‍ ഇത്തവണയും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി എട്ട് പുരസ്‌കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി. അതില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ ഹോം ആണ് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമര്‍ശവും സ്വന്തമാക്കി.
Leave a Reply