
ഇരുളർക്കൊപ്പം അവരിലൊരാളി താമസിച്ച് ഭാഷയും രീതികളും പഠിച്ചു ! ലിജോ മോൾ പറയുന്നു !
ഇപ്പോൾ ഏവരുടെയും സംസാര വിഷയം ജയ് ഭീം എന്ന ചിത്രവും അതിന്റെ വിജയ ചരിതവുമാണ്, ഒരു ചെറിയ സിനിമ ഇന്ന് തമിഴ് നാട്ടിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുകയാണ്. സൂര്യ എന്ന നടൻ ഓരോ തവണയും ഏവരെയും വിസ്മയിപ്പിക്കുകയാണ്, ഒരു യഥാർഥ കഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി ലിജോ മോളും, രജിഷാ വിജയനും ഉണ്ട്.
അതിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ, ആ ചിത്രം കണ്ട ഏവരും ഒരുപോലെ പറയുന്നത് ലിജോമോളുടെ അഭിനയ മികവിനെ കുറിച്ചാണ്, ചിത്രത്തിൽ സെൽഗിണി എന്ന കഥാപാത്രമായിട്ടാണ് ലിജോ മോൾ എത്തുന്നത്. പൂർണ ഗർഭിണിയായ ഒരു ആദിവാസി പെണ്കുട്ടിയായിട്ടാണ് ലിജോ ജയ് ഭീമിൽ എത്തിയിരിക്കുന്നത്. ഇരുളർ വിഭാഗത്തിൽപെട്ട ഇവർ കാണാതാകുന്ന തനറെ ഭർത്താവിനെ തേടി യിറങ്ങുന്ന സെൽഗിണിയായി ലിജോ അഭിനയിക്കുക ആയിരുന്നില്ല മറിച്ച് ജീവിക്കുകയായിരുന്നു.
എന്റെ ഓഡിഷൻ കഴിഞ്ഞ് സൂര്യ സാറാണ് ഇതിന്റെ നായകൻ എന്ന് ആരും പറഞ്ഞിരുന്നില്ല, കഥ കേട്ടപ്പോൾ തന്നെ എനിക്ക് ,മനസിലായി ഇത് വളരെ ശക്തമായ കഥാപാത്രമാണ് എന്നുള്ളത്. ഞാൻ ഇതുവരെയും ഇത്രയും ശക്തമായ കഥാപത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എത്ര കഷ്ടപെട്ടിട്ടായാലും ഇത് ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു, ജ്ഞാനവേൽ സാർ വിളിച്ച് ഓർമിപ്പിക്കും നീ ഇപ്പോൾ ലിജോ ആയിട്ടിരിക്കുകയാണ്, അത് മാറ്റണം നീ സെൻഗിണി ആയിത്തന്നെ ജീവിക്കാൻ ശ്രമിക്കണം. സൂര്യ സാറാണ് നായകൻ എന്നോട് പറയാതിരുന്നത് ആ കഥാപാത്രം ഇഷ്ടപെട്ടിട്ടുവേണം ഞാൻ ഈ സിനിമ ചെയ്യാൻ തീരുമാനിക്കേണ്ടത് എന്നത് കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഈ കഥാപാത്രത്തിന്റെ പൂര്ണതക്ക് വേണ്ടി ആദ്യം ഇരുളർ എന്താണെന്ന് പഠിച്ചു, അവരുടെ ജീവിതരീതി വളരെ വ്യത്യസ്തമാണ് അത് അവരെ കണ്ടു തന്നെ പഠിച്ചേ കഴിയൂ. എനിക്ക് തമിഴ് ഒട്ടും വശമില്ല. പരിശീലന സമയത്ത് ഒന്നര ആഴ്ച അവരോടൊപ്പം അവരുടെ ഊരിൽ താമസിച്ചു. പുറത്തുനിന്നുള്ളവരെ അവർ അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം അവർക്ക് സാധാരണ ജനങ്ങളിൽനിന്നു കിട്ടിയ അനുഭവങ്ങൾ അങ്ങനെയാണ്. ആദ്യത്തെ ദിവസങ്ങൾ അവരെ പരിചയപ്പെട്ട് അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് അവരെ മനസ്സിലാക്കി കൊടുക്കുന്നത് വലിയ ജോലി ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഞങ്ങളെ അവർ രാജാക്കണ്ണ്, സെൻഗിണി, അല്ലി എന്നുതന്നെയാണ് ഷൂട്ടിങ് പൂർത്തിയാകും വരെ വിളിച്ചിരുന്നത്.

അവരുടെ തമിഴ് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. രാപ്പകൽ ഞാൻ അവരോടൊപ്പം അവിടെഉതെ സ്ത്രീകളുടെ പെരുമാറ്റങ്ങളും സ്വഭാവ രീതികളൂം എല്ലാം കണ്ടു പഠിച്ചു, അവരിലെ സ്ത്രീകൾ എപ്പോഴും സാരി ആണ് ധരിക്കുന്നത്. സാരി ഉടുത്തുകൊണ്ട് എല്ലാ ജോലിയും ചെയ്യും, വളരെ ഈസി ആയി നടക്കും. ഞാൻ സാരി ഉടുക്കുന്ന ആളല്ല. ഉടുക്കാൻ അറിയുകയും ഇല്ല. അവിടെ ചെന്നപ്പോൾ എനിക്കു കുറച്ചു സാരി വാങ്ങി തന്നിട്ട്, ഇനി സാരി ഉടുത്താൽ മതി, അതും തനിയെ ഉടുക്കണം, എങ്ങനെ ഉടുക്കുന്നോ അങ്ങനെ മതി എന്ന് ജ്ഞാനവേൽ സർ പറഞ്ഞു.
ഇരുളർ വിഭാഗക്കാർ ചെരുപ്പ് ഉപയോഗിക്കില്ല, അതുകൊണ്ടു ഞാനും ചെരുപ്പ് ഇല്ലാതെ നടന്നു പഠിക്കാൻ പറഞ്ഞിരുന്നു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടിയിരുന്നു. ഷോട്ട് എടുക്കുമ്പോൾ പെട്ടെന്ന് ചെരുപ്പില്ലാതെ നടന്നാൽ അത് അറിയാൻ പറ്റും അതുകൊണ്ടു രണ്ടു മാസം ചെരുപ്പില്ലാതെ നടന്നു എവിടെ പോയാലും കാട്ടിൽ പോയാലും ചെരുപ്പിടില്ല. അങ്ങനെ ശീലിച്ചതുകൊണ്ട് ഷോട്ട് എടുത്തപ്പോൾ ചെരുപ്പില്ലാതെ നടക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെ അവരോടൊപ്പം താമസിച്ച് കുറേക്കാര്യങ്ങൾ ശീലിച്ചു.കരയുന്ന സീനിൽ ഒന്നും ഗ്ലിസറിൽ ഉപയോഗിച്ചിട്ടില്ല എന്നും ആ കഥാപത്രമായി ഞാൻ മാറിയപ്പോൾ അതിന്റെ ആവിശ്യം ഇല്ലായിരുന്നു എന്നും ലിജോ മോൾ പറയുന്നു. അതുപോലെ അതിൽ അടി കൊള്ളുന്ന സീനൊക്കെ യഥാർഥ അടിത്തന്നെയാണ്, കൈ നീരുവെച്ച്
Leave a Reply