‘വിജയ്‌യെയും ധനുഷിനെയും പിൻതള്ളി ആ വിജയം കൈവരിച്ച് സൂര്യ’ ! ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകളിൽ ഒന്ന് ആ മലയാള ചിത്രം !

തമിഴകത്ത് സൂപ്പർ സ്റ്റാർ തലൈവർ രജനികാന്ത് കഴിഞ്ഞാൽ പിന്നെ ഇളയ ദളപതി വിജയ്, തല അജിത്ത്, നടിപ്പിൻ നായകൻ  സൂര്യ, ചിയാൻ വിക്രം അങ്ങനെ നീളുന്നു.. അടുത്തിടെ നടൻ സൂര്യയുടെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങരയിരുന്നു, അതിൽ ഏറ്റവും എടുത്ത് പറയേണ്ട കാര്യം ആ രണ്ടു ചിത്രങ്ങളും യഥാർഥ കഥയെ ആസ്പദമാക്കി അണിയിച്ചിരുക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. അതിൽ ആദ്യ ചിത്രം ‘സൂരറൈ പോട്രു’ വിൽ അതി ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. വളരെ വലിയ വിജയം കൈവരിച്ച ചിത്രത്തിന്റ വിജയത്തിന് തൊട്ട് പിന്നാലെയാണ് ജയ് ഭീം എന്ന ചിത്രവും.

ഇരുളാർ വിഭാഗത്തിന്റെ കഥ പറഞ്ഞ ജയ് ഭീം ചരിത വിജയമാണ് നേടിയത്. ഇപ്പോഴിതാ
ഈ വര്‍ഷത്തെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റാണ് ഐഎംഡിബി പുറത്തുവിട്ടിരിക്കുന്നത്. എന്നത്തേയുംപ്പോലെ ഇത്തവണയും ബോളിവുഡില്‍ നിന്ന് തന്നെയാണ് ഏറ്റവും അധികം സിനിമകളുള്ളത്. ആറ് ചിത്രങ്ങളാണ് ബോളിവുഡില്‍ നിന്നുള്ളത്. കൂടാതെ നാല് തെന്നിന്ത്യന്‍ ചിത്രങ്ങളും ഐഎംഡിബിയുടെ ആദ്യ പത്തിൽ ഇത്തവണ സ്ഥാനം പിടിച്ചിട്ടുണ്ട്.

അതിൽ ഏറ്റവും നേട്ടമായി അഭിമാനമായി സൂര്യയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്, ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ചിത്രം സൂര്യ നായകനായി എത്തിയ ജയ്ഭീമാണ്. ഇത് വളരെ അർഹിക്കുന്ന ഒരു വിജയമാണ് എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്, ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സൂര്യയുടെ ഓരോ വിജയവും തങ്ങളുടെ കൂടെ ആഘോഷമാണ് എന്നാണ് ഏവരും അഭിപ്രയപെടുന്നത്. സൂര്യ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത് അക്ഷയ്കുമാറിനെയും വിജയിയെയും ധനുഷിനെയും പിന്നിലാക്കിയാണ്. രണ്ടാം സ്ഥാനം നേടിയത് ബോളിവുഡ് ചിത്രം ഷേര്‍ഷാ ആണ്. മൂന്നാമത് സൂര്യവന്‍ശി, നാലാമത് വിജയ് ചിത്രം മാസ്റ്റര്‍ എന്നിങ്ങനെയാണ് ലിസ്റ്റ് പോകുന്നത്. അതേസമയം മലയാളത്തില്‍ നിന്ന് ഒരേ ഒരു ചിത്രം മാത്രമാണുള്ളത്.

മലയാളത്തിൽ തുടർവിജയം കരസ്ഥമാക്കി മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലര്‍ ചിത്രം ദൃശ്യം 2 ആണ് ഇത്. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് ദൃശ്യം 2 ഇടം നേടിയിരിക്കുന്നത്. ലിസ്റ്റിലുള്ള പത്ത് ചിത്രങ്ങള്‍ ഇവയാണ്- 1 ജയ് ഭീം, 2 ഷേര്‍ഷാ, 3 സൂര്യവന്‍ശി, 4 മാസ്റ്റര്‍, 5 സര്‍ദാര്‍ ഉദ്ധം, 6 മിമി, 7 കര്‍ണ്ണന്‍, 8 ഷിദ്ദത്ത്, 9 ദൃശ്യം 2, 10 ഹസീന്‍ ദില്‍റുബ എന്നിങ്ങനെയാണ്. അതുപോലെ ദൃശ്യ 2 മറ്റൊരു വിജയം കൂടി നേടിയിരുന്നു, ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലും ദൃശ്യം 2 ഇടംപിടിച്ചിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *