
സംഗീത മേഖലയിൽ ഞാൻ തുടരുന്നത് ആർക്കൊക്കെയോ ഇഷ്ടപ്പെടുന്നില്ല ! എനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നു ! എം ജയചന്ദ്രൻ !
മലയാള സംഗീത ലോകത്തിന് വിലമതിക്കാനാകാത്ത അത്ര മികച്ച സംഭാവനകൾ നൽകിയിട്ടുള്ള അതുല്യ പ്രതിഭയാണ്, ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമാ സംഗീത മേഖലയിൽ തനിക്കെതിരെ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുവെന്നും അവർ കാരണം ഒട്ടേറെ സിനിമകളിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടെനും ജയചന്ദ്രൻ പറയുന്നു.
അത്തരത്തിൽ പല അനുഭവങ്ങളും എനിക്ക് ഉണ്ടായി. ഈ അടുത്ത കാലത്ത് പോയും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ടെന്നും എന്നാൽ ദൈവം തനിക്കൊപ്പമുണ്ടെന്നും അതിന് തെളിവാണ് ഇപ്പോൾ ലഭിച്ച മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരമെന്നും ജയചന്ദ്രൻ പറഞ്ഞു. സിനിമയിൽ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരു പാതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കും.

ഞാൻ ഈ സിനിമ രംഗത്ത് വന്നിട്ട് 28 വർഷങ്ങളായി. രണ്ട് വർഷങ്ങൾ കൂടി കഴിയുമ്പോൾ 30 വർഷമാകും. 28 വർഷങ്ങളായി ഞാൻ മുന്നോട്ട് പോകുന്നുണ്ടെങ്കിൽ ഇത്തരം നെഗറ്റീവ് കാര്യങ്ങൾക്ക് ഞാൻ വില കൊടുക്കാത്തത് കൊണ്ടാണ്. ഇനിയും ഞാൻ മുന്നോട്ട് പോകും, എനിക്ക് സപ്പോർട്ട് തരാൻ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും അദ്ദേഹം പറയുന്നു.
Leave a Reply