‘രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് ‘ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്നത് ! ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം കരസ്ഥമാക്കിയ ആര്യയ്ക്ക് മന്ത്രിയുടെ അഭിനന്ദനം !

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം ലഭിച്ചത് വലിയ വാർത്തയായിരുന്നു, നിരവധി പേരാണ് മേയർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്, ഇപ്പോഴിതാ പുരസ്കാരം നേടിയ ആര്യാ രാജേന്ദ്രനെയും നഗരസഭയേയും അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നേടിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ്, 2024 ലെ പുരസ്കാരത്തിന് മേയറെ തെരഞ്ഞെടുത്തത്. കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണിത്. ആര്യാ രാജേന്ദ്രൻ ബംഗളുരുവിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

ഈ ചെറു പ്രായത്തിൽ തന്നെ കാർബൺ ന്യൂട്രൽ നഗരം എന്ന ലക്ഷ്യത്തെ മുൻനിർത്തി രാജ്യത്തിനാകെ മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് ആര്യയുടെ നേതൃത്വത്തിൽ നഗരസഭ ഏറ്റെടുത്തത്. ക്രിയാത്മകവും വൈവിധ്യപൂർണവുമായ ഈ ചുവടുവെപ്പിന് അർഹമായ ദേശീയ പുരസ്കാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകള്‍ പൂർണമായി എൽഇഡി ആക്കിമാറ്റി, 40 ശതമാനത്തോളം വൈദ്യുതി ലാഭിക്കാനുള്ള പദ്ധതി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും അംഗൺവാടികളിലും ഇതിനകം സോളാർ റൂഫിംഗ് നഗരസഭ സ്ഥാപിച്ചുകഴിഞ്ഞു.

ഇതുകൂടാതെ ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച 500 വീടുകളിലും സോളാർ റൂഫിംഗ് സൌജന്യമായി ഒരുക്കുന്നു. നഗരത്തിലെ ആകെ വൈദ്യുതി ഉപഭോഗമായ 800 മെഗാ വാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാനാണ് ശ്രമം. നഗരസഭയുടെ ഇടപെടലിലൂടെ ഇതിനകം 300 മെഗാ വാട്ടിധികം വൈദ്യുതി നഗരത്തിൽ നിന്ന് സോളാർ വഴി ഉത്പാദിപ്പിക്കാൻ കഴിയുന്നു. ഈ നേട്ടങ്ങളുടെ ഭാഗമായി സോളാർ സിറ്റിയായി സംസ്ഥാന സർക്കാർ തിരുവനന്തപുത്തെ പ്രഖ്യാപിച്ചിരുന്നു. പ്രകൃതിക്കിണങ്ങിയ വികസനം ഉറപ്പാക്കാൻ 115 വൈദ്യുതി ബസുകൾ സിറ്റി സർവീസിനായി കോർപറേഷൻ വാങ്ങി കെഎസ്ആർടിസിക്ക് കൈമാറിയതും വലിയ നേട്ടമാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *