‘കുടുംബവും സിനിമയും ഉപേക്ഷിച്ച് അന്യമതസ്ഥനൊപ്പം മതം മാറി ഇറങ്ങിപ്പോയ മാതുവിനെ കാത്തിരുന്നത് ദുരന്തങ്ങൾ’ ! നടിയുടെ ഇപ്പോഴത്തെ ജീവിതം !

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയാണ് നടി മാതു. സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയിച്ച നടി ഇപ്പോൾ സിനിമ ലോകത്തുനിന്നും മാറി നിൽക്കുകയാണ്. 1977ല്‍ പ്രദര്‍ശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തില്‍ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്.ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം മാതുവിന് ലഭിച്ചിരുന്നു. മലയാളത്തിൽ നടിയുടെ ആദ്യ ചിത്രം 1989 ല്‍ നെടുമുടി വേണു സംവിധാനം ചെയ്ത ‘പൂരം’ ആണ്.

അതിനു ശേഷം അങ്ങോട്ട് നിരവധി ചിത്രങ്ങളുട ഭാഗമായ മാതു, മമ്മൂട്ടി നായകനായ അമരം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി എത്തിയിരുന്നു, ഇത് അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. നടിയുടെ യഥാർഥ പേര് മാധവി എന്നായിരുന്നു. സിനിമയിൽ എത്തിയ ശേഷം അത് മാതു ആക്കി മാറ്റുകയായിരുന്നു. പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറി. സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി. വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ വേര്‍പിരിഞ്ഞു. തന്റെ വിവാഹ മോചനത്തെ കുറിച്ച് മാതു വെളിപ്പെടുത്തുന്നു.

നടിയുടെ ജീവിത കഥ ഇങ്ങനെ…. മാതുവും അമേരിക്കയില്‍ സെറ്റില്‍ഡായ ഡോ. ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത് 1999 ലാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അന്യമതക്കാരനെ പ്രണയിച്ചപ്പോള്‍, വിവാഹം കഴിക്കാന്‍ വേണ്ടി അവർ ക്രിസ്തു മതം സ്വീകരിച്ചു. മീന എന്ന് പേരും മാറ്റി. വിവാഹ ശേഷം അവർ കുടുംബം, സിനിമ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി.

വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിത്തിനൊടുവിൽ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങി. അതോടെ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു. 2012 ലാണ് മാതുവും ജാക്കോബും വേര്‍പിരിഞ്ഞത്. പക്ഷെ നടിക്ക് ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. വിവാഹ മോചനം കഴിഞ്ഞുവെങ്കിലും 13, 10 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു.അതുമാത്രവുമല്ല അവർ ഇപ്പോഴും ക്രസ്തുമത വിശ്വാസിയുമാണ്. നടി വീണ്ടും വിവാഹം കഴിച്ചു എന്നും വാർത്തകൾ ഉണ്ട്..

മാതു ഇപ്പോൾ ന്യൂയോര്‍ക്കില്‍ സ്വന്തമായി നൃത്താഞ്ജലി ഡാന്‍സ് അക്കാദമി നടത്തുകയാണ് താരം. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചത് തന്റെ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് എന്നും. സിനിമയില്‍ നിന്നും അവസരം തേടിയെത്തിയിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. ആ സമയത്ത് കുടുംബജീവിതത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ഇപ്പോള്‍ മക്കളൊക്കെ വലുതായെന്നും താരം പറയുന്നു. ‘അനിയന്‍കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം മാതു തിരിച്ചെത്തുന്നു എന്ന വാർത്തയുണ്ടായിരുന്നു. അമേരിക്കയിലാണ് സിനിമയുടെ ചിത്രീകരണം. ഇത് തനിക്ക് സഹായകമാണെന്നും വീട്ടില്‍ നിന്നും ലൊക്കേഷനിലേക്ക് അധികം ദൂരമില്ലെന്നും താരം പറഞ്ഞിരുന്നു..

ഒരു സമയത്ത് തമിഴിലും തെലുങ്കിലും കന്നടയിലും സജീവമായിരുന്നു നടി, തമിഴ്‌നാടാണ് നടിയുടെ ജന്മസ്ഥലം. അച്ഛന്‍ എന്‍ടി ആറിന്‍രെ മാനേജരായിരുന്നു . കുറച്ച് സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അമ്മയായിരുന്നു തന്റെ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നത്. അമരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരവധി നല്ല മുഹൂര്‍ത്തങ്ങളാണ് മനസ്സിലേക്ക് ഓടിവരുന്നത്. കടല്‍ത്തീരത്തുള്ള ചിത്രീകരണമൊക്കെ നന്നായി ആസ്വദിച്ചിരുന്നു. മമ്മൂട്ടിക്കും ഭരതനും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *