ഈ ലോകത്ത് മറ്റൊന്നിനും പകരമാകാൻ കഴിയാത്ത വാക്ക് ‘അമ്മ’ ! മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യാഗം ചെയ്ത അമ്മ ! രാധികയെ കുറിച്ച് മകൻ മാധവ് സുരേഷ് !
സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു താരം കൂടി പിറവിയെടുക്കുകയാണ്, മകൻ ഗോകുൽ സുരേഷിന് പുറകെ ഇളയ മകൻ മാധവ് സുരേഷ് തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധവ് നൽകിയ അഭിമുഖങ്ങളിൽ മാധവിന്റെ പകത്വയുള്ള സംസാര ശൈലി ഏറെ ശ്രദ്ധ നേടിയിരുന്നു, അത്തരത്തിൽ തന്റെ കുടുംബത്തെ കുറിച്ച് മാധവ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിൽ അമ്മ രാധികയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് മാധവിന്..
അത്തരത്തിൽ മാധവിന്റെ വാക്കുകൾ ഇങ്ങനെ, അമ്മയാണ് ഞങ്ങളുടെ എല്ലാം, സുരേഷ് ഗോപി എന്ന നടന്റെയും രാഷ്‌ട്രീയക്കാരന്റെയും ഉത്തരവാദിത്വങ്ങൾ കാരണം കുടുംബത്തിനൊപ്പം അധികസമയം ചെലവിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടിയുള്ള സമയം പോലും നൽകിക്കൊണ്ട് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആളാണ്. അങ്ങനെ ഒരാൾക്ക് സ്വന്തം മക്കളുടെ ഒപ്പം സമയം ചിലവിടാൻ സാധിക്കുന്നത് അപൂർവമാണ്. രണ്ടുമണിക്കൂർ ഒഴിവു കിട്ടിയാൽ വണ്ടിയോടിച്ച് വീട്ടിൽ വന്ന് ഞങ്ങളെ കണ്ടിട്ട് പോകുന്ന ആളാണ് അച്ഛൻ. ആ സമയം വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച ഒരാൾ എന്റെ അമ്മയാണ്..
ഈ ജന്മം ഞങ്ങൾ എല്ലാവരും അമ്മയോട് കടപ്പെട്ടിരിക്കും, അമ്മയുമായിട്ടാണ് നാലുമക്കളും ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്ര അറിയാം എന്ന് ചോദിക്കുന്നതിനേക്കാളും അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ എനിക്ക് ഒരുപാട് പറയാൻ ഉണ്ടാവും. മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുക. അമ്മ എല്ലാ കാര്യം കൊണ്ടും സ്വന്തം മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളാണ്. അത് എല്ലാ രീതിയിലും..
ഞങ്ങൾക്കരികിൽ അച്ഛന്റെ സാന്നിധ്യം ഇല്ല എന്ന് ഞങ്ങൾക്ക് തോന്നാതിരിക്കാൻ എല്ലാം ചെയ്തിട്ടുണ്ട്. മക്കൾക്കു വേണ്ടിയാണെങ്കിലും അങ്ങനെയൊരു ത്യാഗം ഈയൊരു തലമുറയിൽ കാണാറില്ല. എല്ലാവരും അവരുടെ കാര്യം നേടാൻ വേണ്ടി നടക്കുന്ന സമയത്ത് ഞാൻ കണ്ടു വളർന്നത് എല്ലാം ത്യാഗം ചെയ്ത് മക്കൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും നിൽക്കുന്ന അമ്മയെയാണ്, ഈ ലോകത്ത് മറ്റൊന്നിനും പകരമാകാൻ കഴിയാത്ത ഒരു വാക്കാണ് അമ്മ എന്നും മാധവ് പറയുന്നു.
Leave a Reply