
നിങ്ങളുടെ ആദ്യത്തെ ഇര ഞാനല്ല, പക്ഷെ അവസാനത്തേത് ആകാൻ ശ്രമിക്കും ! സന്ദീപിന് പകരം ഞാൻ ആ സിനിമ ചെയ്യണമെന്ന് പറഞ്ഞിട്ടില്ല ! മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ഇപ്പോൾ ഇപ്പോൾ സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്, ഉറച്ച നിലപാടുകളോടെയുള്ള മാധവിന്റെ അഭിമുഖങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. എന്നാൽ ഇപ്പോഴിതാ താൻ പറയാതെ കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നതിനെതിരെ ശ്കതമായി പ്രതികരിക്കുകയാണ് മാധവ്. താൻ പറയുന്നത് വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾക്കെതിരെ മാധവ് സുരേഷ് ആഞ്ഞടിച്ചത്.
അടുത്തിടെ ഹിറ്റായ പടക്കളം എന്ന സിനിമയിൽ സന്ദീപ് പ്രദീപ് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് താൻ പറഞ്ഞതെന്നും സന്ദീപിന് പകരം താൻ ആയിരുന്നെങ്കിൽ നന്നയിരുന്നേനെ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആ കഥാപാത്രം താൻ ചെയ്താൽ ഇത്രയും നന്നാകുമായിരുന്നില്ല എന്നാണ് താൻ പറഞ്ഞതെന്നും മാധവ് സുരേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ ചില മാധ്യമങ്ങൾ താൻ പറഞ്ഞത് വളച്ചൊടിച്ചെന്നും ഇത്തരത്തിലുള്ള മാധ്യമ സംസ്കാരത്തിന്റെ ആദ്യ ഇര താൻ അല്ല എങ്കിലും അവസാനത്തെ ഇര താൻ ആയിരിക്കുമെന്നും മാധവ് സുരേഷ് പറയുന്നു.

ഒന്നാമത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതാണ് ഞാൻ യഥാർഥത്തിൽ പോസ്റ്റ് ചെയ്തത്. രണ്ടും മൂന്നും ചിത്രങ്ങളിൽ കാണുന്ന തലക്കെട്ടുകൾ ആളുകളെ ആകർഷിക്കാനും അവരെക്കൊണ്ട് തെറിപറയിച്ച് വ്യൂവർഷിപ്പ് കൂട്ടാനുമായി ചിലമാധ്യമങ്ങൾ നടത്തുന്ന തന്ത്രങ്ങളാണ്. ആളുകൾ ആദ്യം ചിത്രം ശ്രദ്ധിക്കുകയും അതിൽ എഴുതിയിരിക്കുന്നത് അവഗണിക്കുകയും ചെയ്യുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് നടത്തുന്ന കൃത്രിമ അടിക്കുറിപ്പുകളാണ് അടുത്തത്.
എന്ത് വൃത്തികേടും എഴുതിപിടിപ്പിച്ച് ആളുകളെ കൊണ്ട് തെറിപറയിപ്പിക്കുകയാണ് നിങ്ങളുടെ ലക്ഷ്യം, ഞാൻ ഇതിൽ കാണിച്ചിരിക്കുന്ന മീഡിയ പേജുകൾ കൂടാതെ എനിക്ക് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്ത മറ്റ് ചാനലുകളോടും കൂടിയാണ് പറയുന്നത്. നിങ്ങൾക്ക് ലജ്ജയില്ലേ, നിങ്ങളുടെ ഗോസിപ്പുകൾക്ക് ഇരയാകുന്ന ആദ്യ വ്യക്തി ഞാനല്ല, പക്ഷേ നിങ്ങളുടെ ഇരകളിൽ അവസാനത്തേതിൽ ഒരാളാകാൻ ഞാൻ ശ്രമിക്കും, കാരണം നിങ്ങളുടെ വിവരക്കേട് കണ്ട് എനിക്ക് മടുത്തിരിക്കുന്നു. നിങ്ങളുടെയൊക്കെ അവസ്ഥ ദയനീയം തന്നെ.’ മാധവ് സുരേഷ് കുറിച്ചു.
Leave a Reply