
മോഹൻലാൽ എന്നെ വന്ന് കാണാമെന്ന ആഗ്രഹമൊന്നും എനിക്കിപ്പോൾ ഇല്ല ! ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് ആഗ്രഹം ! ടി.പി മാധവന് പറയുന്നു !
മലയാള സിനിമ ലോകത്ത് അറിയപ്പെടുന്ന നടനാണ് ടിപി മാധവൻ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 250 ൽ അതികം മലയാള സിനിമകൾ ചെയ്തിരുന്നു. 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്.പ്രശസ്ത സാഹിത്യ കാരൻ പി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു കൂടാതെ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമായിരുന്നു.
സിനിമ മോഹവുമായോ ഒരുപാട് അലഞ്ഞ അദ്ദേഹം ഒടുവിൽ 1975 ൽ പുറത്തിറങ്ങിയ ‘രാഗം’ എന്ന ചിത്രത്തിൽ കൂടി സിനിമ പ്രവേശനം നടത്തി, അതിനുശേഷം വില്ലനായും, കൊമേഡിയനായും, സഹ താരമായും നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിരുന്നു. ഭാര്യയുടെ പേര് സുധ, രണ്ടു മക്കൾ. മകൻ രാജകൃഷ്ണ മേനോൻ, മകൾ ദേവിക. പക്ഷെ അദ്ദേഹത്തിന്റെ അമിതമായ സിനിമ മോഹം കൊണ്ട് കുടുംബ ജീവിതം നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല. മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്.
എന്നാൽ സിനിമ മോഹം കാരണം കുടുംബത്തെ വേണ്ട വിധം ശ്രദ്ധിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല, അതുകൊണ്ട് ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. കൂടാതെ ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിലെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാധവന്റെ വാക്കുകൾ ഇങ്ങനെ, അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു.

അവസാന നിമിഷം വരെ സിനിമ ആഗ്രഹം ഉണ്ട്, സിനിമ ജീവിതം വിട്ട് ഒരു വിശ്രമ ജീവിതം സത്യത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല. സിനിമ ഒരു ലഹരിയാണ് അത് ചെയ്യുംതോറും വീണ്ടും വീണ്ടും ചെയ്യാൻ തോന്നും. ആരും തന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. ആവശ്യമുള്ളവർക്ക് വിളിക്കാല്ലോ, എന്റെ ഗുരുവായി ഞാൻ അന്നും ഇന്നും കാണുന്നത് മധുവിനെയാണ്. അദ്ദേഹത്തെ പിന്തുടരാനാണ് ഇഷ്ടം.
സിനിമ ചെയ്ത് പണം സമ്പാദിക്കണം എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല, ജീവിക്കാനാവശ്യമായ ഒരു ഘടകമായി മാത്രമാണ് കണ്ടിരുന്നത്. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്നും മാധവന് പറയുന്നു. മോഹൻലാലിനെ ഒന്ന് കാണണമോ, ഒന്ന് വന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മാധവന്റെ മറുപടി ഇങ്ങനെയാണ്, ‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അതുകൊണ്ട് തന്നെ ഇനി മോഹൻലാൽ എന്നെ വന്ന് കാണുമെന്നോ അല്ലെങ്കിൽ കാണണമെന്നോ ഉള്ള ഒരാഗ്രഹവും തനിക്കില്ലെന്നും അദ്ദേഹം പറയുന്നുഅദ്ദേഹം എന്റെ നല്ല ഒരു സുഹൃത്താണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്. തന്റെ കുടുംബാംഗത്തെ പോലെയാണെന്നും ടി.പി പറയുന്നു
Leave a Reply