
കണ്ണ് തുറന്ന് നോക്കിയപ്പോൾ കൺമുന്നിൽ മോഹൻലാൽ ! അദ്ദേഹം എന്നെ കാണാൻ വന്നതിൽ ഒരുപാട് സന്തോഷം തോന്നി ! ടിപി മാധവൻ പറയുന്നു !
മലയാള സിനിമക്ക് എന്നും വളരെ സുപരിചിതയായ ആളാണ് നടൻ ടിപി മാധവൻ. ഒരു സിനിമയെ വെല്ലുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ട് ഭാര്യ തന്നെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. മക്കൾ എന്നെ കാണാനും ഞാൻ അവരെ പോയി കാണാനും ശ്രമിച്ചില്ല. അങ്ങനെ ആ ബന്ധം എന്നേക്കുമായി അകന്ന് പോയെന്നും. ഈ വാർദ്ധക്യ അവസ്ഥയിൽ മ,രി,ക്കുന്നതിന് മുമ്പ് തനിക്ക് തന്റെ മകനെ ഒന്ന് കാണനം എന്ന ആഗ്രഹം ഉണ്ടന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിരുന്നു.
പക്ഷെ തനിക്ക് അച്ഛനുമായി യാതൊരു ബന്ധത്തിനും ഇനി താല്പര്യമില്ലെന്നാണ് മകൻ രാജ കൃഷ്ണ മേനോൻ പറയുന്നത്. അതുപോലെ തനിക്ക് മോഹൻലാലിനെ ഒന്ന് കൂടി കാണണമെന്നുണ്ട് എന്നും മാധവൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെ കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ ഒരു കാര്യമാണ് ഏറെ ശ്രദ്ധ നേടുന്നത്. താരസംഘടനയായ അമ്മയുടെ ആദ്യ കാലത്ത് സെക്രട്ടറിയായിരുന്ന നടനാണ് ടി.പി മാധവന്. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അങ്ങനെ ആശുപത്രിയിൽ തന്നെ കാണാൻ ലാൽ വന്നിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

മാധവന്റെ വാക്കുകൾ ഇങ്ങനെ, രാവിലെ മുതലെ എന്നെ പുറത്തേക്ക് കാണാത്തത് കൊണ്ട് ഫ്ലാറ്റിന്റെ സെക്യൂരിറ്റി എന്ത് പറ്റിയെന്ന് നോക്കാനായി വന്നു. ഭാഗ്യത്തിന് ഞാന്‍ ഡോര്‍ ലോക്ക് ചെയ്യാന്‍ മറന്നിരുന്നു. അങ്ങനെ അയാള്‍ അകത്ത് വന്ന് നോക്കിയപ്പോള്‍, ഞാന്‍ ബോധമില്ലാതെ നിലത്ത് വീണുകിടക്കുന്നതായി കണ്ടു. ഉടൻ ആയാലും മറ്റുള്ളവരും ചേർന്ന് എന്നെ ഉടൻ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ഡോക്ടർമാർ പറഞ്ഞു ഒരു ലക്ഷം രൂപ എത്രയും പെട്ടന്ന് കൊണ്ടുവന്ന് അടച്ചാലെ ജീവന് രക്ഷിക്കാന്‍ പറ്റുവെന്ന്.
അങ്ങനെ ഈ വിവരമറിഞ്ഞ് ലോട്ടസ് ക്ലബ്ബിലെ അംഗങ്ങളെല്ലാം വ്ന്ന് ഒരു ലക്ഷം രൂപ അടച്ചു. ഞാനും ആ ക്ലബ്ബിലെ അംഗമാണ്. ഉടന്‍ തന്നെ അവര്‍ എന്റെ ഓപ്പറേഷന് നടത്തി. ഇതൊന്നും നടന്നത് ഞാന്‍ അറിഞ്ഞില്ല. ഓപ്പറേഷന് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാന്‍ കണ്ണ് തുറന്നത്. അങ്ങനെ ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ മോഹന്‍ലാല്‍ എന്റെ അടുത്ത് കിടക്കുന്നു. ഞാന്‍ ഇവിടെ ഉണ്ട് പേടിക്കേണ്ടെന്നൊക്കെ പറഞ്ഞു. നഴ്സുമാരടക്കം എല്ലാവരും ആ മുറിയില്‍ കൂടി നിന്നിരുന്നു, അവരെല്ലാം ലാലിനെ കാണാന്‍ വന്നവരാണ്. അങ്ങനെ അവസാനം ലാൽ പോകാന്‍ നേരം എന്നോട് പറഞ്ഞു ഞാന്‍ നാളയും വരുമെന്ന്. ആ കടപ്പാടൊന്നും മറക്കാൻ കഴിയില്ലെന്നും മാധവന് പറയുന്നു.
Leave a Reply