
‘ഇന്ന് 89 മത് ജന്മദിനം’ ! ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍ ! എന്റെ തങ്കം ! ആദ്യമായി ഭാര്യയെ കുറിച്ച് മധു പറയുന്നു !
മലയാള സിനിമക്ക് മധു എന്ന നടനെ ഒരിക്കലും മറക്കാൻ കഴിയില്ല, തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായി ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ എൺപത്തി ഒൻപതാം ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.. ആ വാക്കുകൾ, നാടകം കണ്ടുതുടങ്ങിയതോടെയാണ് മനസ്സിൽ ആ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത്, എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് മുതല്‍ ആ നടനെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. നാടകത്തിലൂടെ ഞാനതിന് പരിശ്രമിച്ചു. വീട്ടുകാരുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആഴത്തിലുള്ള വായന അക്കാലത്തെ ഉണ്ടായിരുന്നു. സര്‍ഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേര്‍ന്നു…
ഒരിക്കലും അത്യാഗ്രഹങ്ങൾ എനിക്ക് ഇല്ലായിരുന്നു, ശ്രമം കൊണ്ട് നേടിയെടുക്കാൻ കഴിയും എന്നുള്ള സ്വപ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിലേക്ക് എല്ലാം ഞാൻ എത്തിച്ചേർന്നു, അര്‍ഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാന്‍ താൽപര്യം തോന്നുന്നില്ല.പിറന്നാളിന് ഒന്നും ഞാൻ അങ്ങനെ അധിക പ്രാധാന്യം നൽകാറില്ല.
സിനിമക്ക് വേണ്ടിയാണ് എന്റെ വെളുത്ത മുടി കറുപ്പിക്കുന്നത്, ഇപ്പോൾ സിനിമ ചെയ്യാത്ത കൊണ്ട് അതിന്റെ ആവശ്യവുമില്ല. വര്ഷയാകാതെ മനസിലാക്കി ജീവിക്കാൻ എനിക്ക് ഒരു മടിയും തോന്നിയിട്ടില്ല, നമ്മൾ എത്രയൊക്കെ ചെറുപ്പമാകാൻ നോക്കിയാലും പ്രായത്തിന്റെ എല്ലാം പ്രശ്നങ്ങളും ശരീരത്തിൽ വന്നുതുടങ്ങും. ഒരുപാട് വലിയ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി, മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും.’ ‘അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്, മുത്തച്ഛന്, അമ്മാവന് വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ച് മാറിനില്‍ക്കണമെന്ന് തോന്നി..

എന്നാൽ വ്യക്തി ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഒരു കാര്യം നടക്കാതെ പോയതിൽ എനിക്ക് വലിയ ദുഖമുണ്ട്. ജീവിതത്തിൽ എന്റെ കൈപിടിച്ചവൾ ഒപ്പമുണ്ടായിരുന്നവൾ, ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍. പക്ഷെ പെട്ടന്നൊരു നാള് അവൾ രോഗശയ്യയിലായി. അതിനുശേഷം ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല. എത്ര വൈകിയാലും വീട്ടിലെത്തും. അവള് കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. എന്റെ തങ്കം… എട്ട് വര്‍ഷം മുമ്പ് അവള് പോയി… . എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ‘ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം’. എന്റെ ആ ആഗ്രഹം മാത്രം ജീവിതത്തില്‍ നടന്നില്ല..
അൻപത് വർഷമായി താമസിക്കുന്ന ഈ വീട്ടിൽ ഞാൻ ഇപ്പോൾ ഒറ്റക്കാണ്, പക്ഷെ എന്റെ ഒപ്പം അവൾ ഇവിടെ തന്നെ ഉണ്ട്, ആ മുറിയുടെ വാതിൽ ഞാൻ ഇതുവരെ അടച്ചിട്ടില്ല…. ജയലക്ഷ്മി എന്നായിരുന്നു ഭാര്യയുടെ പേര്, ഇവർക്ക് ഉമ എന്നൊരു മകൾ ഉണ്ട്….
Leave a Reply