‘പ്രണയ നായിക, രണ്ടു പെൺകുട്ടികളുടെ അമ്മ’ !! മധുപാലയുടെ ഇപ്പോഴത്തെ ജീവിതം !!

പ്രായഭേദമന്യേ എല്ലാവരും വീണ്ടും കാണാൻ ആഹ്രഹിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ് മോഹൻ ലാൽ ജഗതി തകർത്തഭിനയിച്ച ചിത്രം യോദ്ധ.. യോദ്ധായിലെ നായികയും നമ്മൾക്ക് ഇപ്പോഴും പ്രിയങ്കരിയാണ് അശ്വതി എന്ന് ചിത്രത്തിൽ വിളിച്ചിരുന്ന മധുബാല. മലയാളത്തിൽ യോദ്ധ കൂടാതെ നീലഗിരി, എന്നോടിഷ്ടം കൂടാമോ എന്നീ ചിത്രങ്ങളും ചെയ്തിരുന്നു.. ചെയ്ത എല്ലാ സിനിമകളും ഇന്നും മലയാളികൾ ഏറെ ഇഷ്ടപെടുന്നവയാണ്, സൗത്തിന്ത്യയിൽ ഒരു സമയത്ത് ഏറെ തിളങ്ങിനിന്ന അവർ ബോളിവുഡിൽ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, റോജ എന്ന ചിത്രം  ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു, അതിലെ ഗാനം ഇന്നും ഹിറ്റാണ്, റോജ എന്ന പേരിലാണ് മധുബാല  കൂടുതലും അറിയപ്പെടുന്നത്,  റോജ എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.

റഹ്‌മാൻ എന്ന ലോകപ്രശസ്ത സംഗീതജ്ഞന്റെ  തുടക്കം കൂടിയായിരുന്നു, ഈ ചിത്രം അദ്ദേഹത്തിന്റെ വിജയം കൂടിയാണ്, കൂടാതെ റോജയുടെ സംവിധായകൻ മണിരത്നത്തിന് ദേശിയ അംഗീകാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് റോജ, നിരവധി ദേശിയ അംഗീകാരങ്ങൾ റോജക്ക് ലഭിച്ചിരുന്നു, അരവിന്ദ് സ്വാമിയും മധുബാലയും മത്സരിച്ച് അഭിനയിച്ച ചിത്രം അവരുടെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് ഇപ്പോഴും വിലയിരുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്.. മധുബാല രഘുനാഥ്‌ എന്നാണ് അവരുടെ പൂർണ പേര്, 1969 ല്‍ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ചു. നടി ഹേമ മാലിനി, ജൂഹി ചൗള എന്നിവര്‍ നടിയുടെ ബന്ധുക്കളാണ്.

തമിഴിൽ മധു എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്, മുംബൈയിലെ ജുഹ സെന്റ് ജോസഫ് സ്കൂളിലാണ് പഠിച്ചത്. ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് സിനിമയിലെത്തിയത്. സിനിമയിലെത്തി 1999 അവർ വിവാഹം കഴിച്ചു ആനന്ദ് ഷാ എന്നാണ് ഭർത്താവിന്റെ പേര്, ഇവർക്ക് രണ്ടു പെണ്മക്കൾ ഉണ്ട്, ഇപ്പോഴും സന്തോഷകരമായി  വിവാഹ ജീവിതം മുന്നോട്ട്കൊ ണ്ടുപോകുന്നു..  നടി ഹേമ മാലിനിയുടെ മരുമകളാണ്, അതിനാല്‍ ഈശാ ഡിയോളിന്റെ കസിന്‍ കൂടിയാണ് മധുബാല..

മമ്മൂട്ടി നയനായ തമിഴ് ചിത്രം അഴകൻ എന്ന ചിത്രത്തിലൂടെയാണ് മധു അഭിനയ രംഗത്തേക്ക് വരുന്നത്, കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂല്‍ ഔര്‍ കാന്റേ, മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ, കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആള്‍രി പ്രിയു, സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ, എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റില്‍മാന്‍, ഒറ്റയാള്‍ പട്ടാളം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.  വിവാഹ ശേഷം അവർ സിനിമയിൽനിന്നും ഇടവേള എടുത്തിരുന്നു, പക്ഷെ വീണ്ടും സിനിമയിൽ സജീവമായിരുന്നു, മലയാളത്തിൽ നസ്രിയ  ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു, ഇപ്പോൾ തമിഴിൽ തലൈവി ആണ് അവരുടെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം…..

 

Leave a Reply

Your email address will not be published. Required fields are marked *