
പരിപാടികളിൽ നിന്നൊക്കെ കിട്ടുന്നത് കൂട്ടിവെച്ച് സ്വന്തമായി ഒരു വീട് പണിയണം എന്നായിരുന്നു ആഗ്രഹം ! സുധി ചേട്ടൻ പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല !
മിമിക്രി കലാരംഗത്ത് ഏറെ ശ്രദ്ധയനായി വന്നുകൊണ്ടിരുന്ന യുവ കലാകാരൻ ആയിരുന്ന മഹേഷ് കുഞ്ഞുമോന്റെ ഇപ്പോഴത്തെ അവസ്ഥ ഇപ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും നോവായി മാറുകയാണ്. കൊല്ലം സുധി എന്ന അനുഗ്രഹീത കലാകരനെ നമുക്ക് നഷ്ടമായ അതേ അപകടമാണ് മഹേഷിനെയും തകർത്തത്. ബിനു അടിമാലികും കൊല്ലം സുദിക്കും ഒപ്പം മഹേഷും ആ കാറിൽ ഉണ്ടായിരുന്നു.
ആശുപത്രിയിൽ നിന്നും തിരികെ എത്തിയ മഹേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുന്നത്. അപകടം നടക്കുമ്പോൾ നല്ല ഉറക്കമായിരുന്നു. മുൻപിൽ സീറ്റിൽ പോയി മുഖം ഇടിക്കുവായിരുന്നു. തലക്ക് വിഷയം ഒന്നും ഉണ്ടായില്ല. മുഖത്ത് സ്റ്റീൽ ഇട്ടു, പല്ലിന്റെ ചികിത്സ ചെയ്യണം എങ്കിൽ മുഖത്തെ അസ്ഥി ഉറയ്ക്കണം. ലിക്വിഡ് ആയിട്ടുള്ള ഭക്ഷണം മാത്രമേ കഴിക്കാനാകൂ എന്നും മഹേഷ് പറയുന്നു.
ജീവൻ തിരിച്ചുകിട്ടിയത് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായി കാണുന്നു. ആക്സിഡന്റ് നടന്ന സമയം ഒന്നും എനിക്ക് നല്ല ഓർമ്മയില്ല. ആംബുലൻസിൽ കയറ്റിയപ്പോഴാണ് എനിക്ക് നേരിയ ബോധം തന്നെ വീഴുന്നത്. എന്റെ പല്ലും മുഖവും ചതഞ്ഞു പോയി. ഒന്നും സംസാരിക്കാൻ ഒന്നും സാധിക്കുമായിരുന്നില്ല.

എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാൻ കഴിഞ്ഞിരുന്നില്ല, ശേഷം ആശുപത്രിയിൽ വെച്ച് ദിവസങ്ങൾ കഴിഞ്ഞാണ് സുധി ചേട്ടൻ പോയെന്ന് ഞാൻ അരിഞ്ഞത്. സർജറി കഴിഞ്ഞു, ഇപ്പൊ വീട്ടിൽ എത്തി. ഇനിയും ചെക്കപ്പ് ഉണ്ട്. ബിനു ചേട്ടൻ വന്നിരുന്നു എന്നെ കാണാൻ. സിനിമ മേഖലയിൽ ഉള്ള ആളുകൾ എന്നെ വിളിച്ചിരുന്നു എന്നും മഹേഷ് പറയുന്നുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം ഗണേഷ് കുമാർ മഹേഷിനെ കാണാൻ എത്തുകയും ചികിത്സയെ കുറിച്ച് ഓർത്ത് ഒന്നുകൊണ്ടും വിഷമിക്കേണ്ട ലോകത്ത് എവിടെ കൊണ്ടുപോയി ചികിൽസിക്കണം എങ്കിലും ഞാൻ അത് ചെയ്യും എന്നും ഗണേഷ് മഹേഷിന് വാക്ക് കൊടുത്തിരുന്നു.
ഗണേഷിനോടു സംസാരിക്കുകയായിരുന്നു മഹേഷ്, ആ വാക്കുകൾ ഇങ്ങനെ മിമിക്രി വേദികളിൽ ഒന്ന് സജീവമായി വന്ന സമയത്താണ് ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത്. അതുകൊണ്ട് സാമ്പത്തിക ഭദ്രത വളരെ കുറവായിരുന്നു. ഇതിൽ നിന്നെല്ലാം കിട്ടുന്നതൊക്കെ കൂട്ടിവെച്ച് ഒരു വീട് പണിയണമെന്ന സ്വപ്നം ഉണ്ടായിരുന്നുവെന്നും മഹേഷ് ഗണേഷ് കുമാറിനോട് പറഞ്ഞു. മുഖത്ത് മാറ്റം വന്നൂവെന്നെയുള്ളൂവെന്നും മനസിന്റെ ധൈര്യം പോയിട്ടില്ലെന്നും വൈകാതെ തിരികെ വരുമെന്നും മഹേഷ് പറഞ്ഞു. ഒന്നുകൊണ്ടും വിഷമിക്കേണ്ട എന്ത് കാര്യത്തിനും ഒരു ചേട്ടനെ പോലെ ഞാൻ നിനക്കൊപ്പം ഉണ്ടാകുമെന്നും ഗണേഷ് മഹഷിനോടു പറയുകയായിരുന്നു.
Leave a Reply