ഉണ്ണി ചേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപോയി ! എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല ! മഹിമ പറയുന്നു !

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ മഹിമ ഇന്നിപ്പോൾ ഒരൊറ്റ സിനിമകൊണ്ട് തന്നെ മുൻനിര നായികയായി മാറിയിരിക്കുകയാണ്, ആർ ഡി എക്സ് എന്ന സിനിമയിൽ ഷെയിൻ നിഗത്തിന്റെ നായികമായി എത്തിയ മഹിമ നമ്പ്യാർ ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ തന്നെ പ്രിയ താരമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ മഹിമ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗോപിക എന്നാണ് എന്റെ പേര്, ആദ്യത്തെ സിനിമ ചെയ്തപ്പോൾ ന്യൂമറോളജി ഒക്കെ പ്രകാരമാണ് മഹിമ നമ്പ്യാർ എന്ന പേര് വന്നതെന്നും, കരിയർ മാറിയത് അതിന്ശേഷമെന്നും മഹിമ പറയുന്നു.

അതുപോലെ തന്നെ വളരെ ചെറുപ്പം മുതൽ തന്നെ തനിക്ക് സിനിമയിൽ വരണം എന്ന ആഗ്രഹമായിരുന്നു., ചെറുപ്പത്തിൽ കുട്ടികൾ ഓടിച്ചാടി കളിക്കുമ്പോൾ താൻ ചെയ്യില്ലായിരുന്നു, കാരണം വീണ് എന്തെങ്കിലും മുറിവ് പറ്റിയാൽ സിനിമയിൽ തനിക്ക് കേറാൻ ആകില്ലെന്നായിരുന്നു ചിന്ത. അമ്മ ടീച്ചർ ആണ്, അച്ഛൻ എൻജിനീയർ അതുകൊണ്ടുതന്നെ വിദ്യാഭ്യാസം മസ്റ്റ് ആയിരുന്നുവെന്നു, പഠനത്തിലും താൻ വളരെ മികച്ചതായിരുന്നു എന്നും മഹിമ പറയുന്നുണ്ട്.

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് എന്ന സിനിമയാണ് മഹിമയുടെ ഏറ്റവും പുതിയ ചിത്രം, സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്, ജയ് ഗണേഷിന്റെ ഷൂട്ടിങ് വേളയിൽ എന്റെ ഫാൻ ആണ്, എനിക്ക് മെഹിമയെ ഇഷ്ടം ആണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും മഹിമ പറയുന്നുണ്ട്. നീ എന്തിനാ അത് കേട്ടപ്പോൾ ഇത്രയും എക്സ്പ്രെഷൻ ഇട്ടതെന്നും അദ്ദേഹത്തെ ഫോൺ ചെയ്തു ഇക്കാര്യം ആളുകൾ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല, ഓഡിഷൻ കണ്ടിട്ടാകും. മുൻപ് ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് എന്നും മഹിമ പറയുന്നു.

മലയാളത്തിൽ എന്റെ ആദ്യ സിനിമ കാര്യസ്ഥൻ ആയിരുന്നു, മഹിമ എന്ന പേര് മലയാളികൾ തിരിച്ചറിയാൻ ഏകദേശം പതിനൊന്ന് വര്ഷം എടുത്തു. ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഈ നിലയിൽ എത്താൻ മഹിമ പറഞ്ഞു. കാര്യസ്ഥനിൽ അഭിനയിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞസമയത്താണ്. എബിസിഡി അറിയാത്ത സമയത്താണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് തമിഴിൽ ആയിരുന്നു അടുത്ത സിനിമ. ആദ്യ സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ പിന്നെ എത്തിയതെല്ലാം അത്തരം ലുക്കിലുള്ള ചിത്രങ്ങൾ ആയിരുന്നു.

പക്ഷെ ആർ ഡി എക്സ് ചെയ്ത സിനിമയത്ത് ആ സിനിമ ഇത്രയും വിജയമാകുമെന്ന് താൻ കരുതിയിരുന്നില്ല എന്നും , അതൊരു ഭാഗ്യമായി കാണുന്നു എന്നും മഹിമ പറയുന്നു. കാസഗോഡ്ടുനിന്നും സിനിമയിലേക്ക് എത്തിയ ആളാണ് ഞാൻ. അവിടെ ഉള്ള ആളുകൾ ഒന്നും ഫാഷൻ സെൻസ് ഉള്ള ആളുകൾ അല്ല. പയ്യെ പയ്യെ ആണ് താൻ അതൊക്കെ പഠിച്ചതെന്നും നടി പറയുന്നു. ഉണ്ണി മുകുന്ദനൊപ്പം മാസ്റ്റർപീസ് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *