റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാൻ കണ്ടില്ല, അദ്ദേഹം മാപ്പ് പറയും ! മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട് ! മേജർ രവി പറയുന്നു !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എവിടെയും സംസാര വിഷയം എമ്പുരാന്‍ സിനിമയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണ്, ഇപ്പോഴിതാ ലൂസിഫർ വിവാദത്തെ കുറിച്ച് മോഹൻലാലിൻറെ അടുത്ത സുഹൃത്തും ബിജെപി സംസ്ഥാന ഉപ അധ്യക്ഷൻ കൂടിയായ മേജർ രവി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും താൻ അറിയുന്ന അദ്ദേഹം മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ, മോഹൻലാലിനൊപ്പം അഞ്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാൽ ഓക്കെ ആണെന്ന ഫീൽ കിട്ടിക്കഴിഞ്ഞാൽ പിന്നീട് അതിൽ ഇടപെടില്ല. കീർത്തിചക്ര പോലും മോഹൻലാൽ കണ്ടിട്ടില്ല. റിലീസിന് മുൻപ് അദ്ദേഹം കീർ‌ത്തിചക്ര കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്​നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട് എന്നും മേജർ രവി പങ്കുവെച്ച ലൈവ് വിഡിയോയിൽ പറയുന്നു.

അതുകൂടാതെ, എല്ലാവരും പറയുന്നത് മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആർമി വേഷത്തിൽ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലർത്തരുതെന്നും മേജർ രവി പറഞ്ഞു. അതേസമയം സിനിമയിൽ മാറ്റങ്ങൾ വരുത്തി വിവാദമായ പേരുകളും ഡയലോഗുകളും ഒഴിവാക്കുമെന്നും നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *