
ഹിന്ദുവിനെ തുടച്ച് നീക്കമെന്നു പറഞ്ഞുകൊണ്ട് സ്റ്റാലിന്റെ മോൻ ഇറങ്ങിയിട്ടുണ്ടെകിൽ, മോനെ ആ പരിപ്പ് ഇവിടെ വേവില്ല ! സ്പീക്കറെയും രൂക്ഷമായി വിമർശിച്ച് മേജർ രവി !
മലയാള സിനിമ രംഗത്തും അതുപോലെ ഒരു ആർമി ഓഫിസർ കൂടിയായ മേജർ രവിയെ ഇതിനോടകം മലയാളികൾക്ക് വളരെ പരിചിതമാണ്. അദ്ദേഹം പലപ്പോഴും സാമൂഹ്യ പരമായ കാര്യങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ബാല ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്ന മേജർ രവിയുടെ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, മിത്ത് വിവാദത്തിൽ സ്പീക്കർ എം ഷംസീറിനെയും, സനാധന ധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മേജർ രവി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ വിശ്വാസം എന്നത് എനിക്ക് വലുതാണ്, സ്വന്തം അച്ഛനെയും അമ്മയെയും പോലെയാണ് ഞാൻ എന്റെ വിഷ്വസത്തെ കാണുന്നത്, വേറൊരുത്തൻ വന്നു ഇത് നിന്റെ അച്ഛനല്ല ഇത് കെട്ടുകഥയാണ് എന്ന് പറഞ്ഞാൽ നമ്മൾ സമ്മതിക്കുമോ, ഇല്ല… മറ്റൊരു ആളുടെയും വിഷ്വസത്തെ ഞാൻ ചോദ്യം ചെയ്യാനോ, പരിഹസിക്കാനോ, കെട്ടുകഥ ആണെന്നോ പറയാൻ പോയിട്ടില്ല, അതിനെ ബഹുമാനിക്കുക മാത്രമാണ് ചെയ്തത്. എല്ലാവരും ഹിന്ദുക്കളുടെ നെഞ്ചത്തോട്ടു കയറുന്നത് എന്തിനാണ്, അതിനു കാരണം നമ്മൾ പ്രതികരിക്കില്ല എന്ന് അറിയാമായിരുന്നിട്ടാകും. ഇവനെയൊക്കെ പോലെ എന്തെങ്കിലും ഒരുത്തൻ വന്നു പറഞ്ഞാൽ ഗണപതി കെട്ടുകഥ ആണെന്നു പറഞ്ഞാൽ അതൊക്കെ നമ്മൾ കേട്ടിരിക്കണോ..

ഇതൊക്കെ വർഗീയമായ വിഷവിത്തുകൾ വിതക്കാൻ ആരെക്കെയോ കരുതിക്കൂട്ടി ചെയ്യുന്നതാണ്. ഷംസീർ എന്തുകൊണ്ട് സ്വന്തം മതത്തിൽ തൊട്ട് കെട്ടുകഥയാണ് എന്ന് പറഞ്ഞില്ല, അപ്പോൾ തീർച്ചയായും ഇതൊരു അജണ്ടയാണ്, ഏതായാലും ഷംസീന്റെ ആ വാക്കുകൾ കൊണ്ട് ഒരു കാര്യം വ്യക്തമായി, തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ ഹിന്ദുക്കൾ ഒറ്റകെട്ടായി നിന്നു, പലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
അതുപോലെ സ്റ്റാലിന്റെ മകൻ പറയുന്നു ഹിന്ദു മതം അങ്ങ് തുടച്ചു നീക്കമെന്ന്.. മോനെ നീ അല്ല ആര് വിചാരിച്ചാലും ഒരുകാലത്തും അത് നടക്കാൻ പോകുന്നില്ല, ആ പരിപ്പ് നീ അങ്ങ് വാങ്ങി വെച്ചേരെ, ഇവന്റെ അമ്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗുരുവായൂര്‍ അപ്പന് സ്റ്റാലിന്റെ ഭാര്യ 32 പവന്റെ സ്വർണ്ണ കിരീടം നൽകിയത്. ആ അമ്മയുടെ മകനാണ് ഹിന്ദു മതത്തെയും സനാധന ധര്‍മത്തെയും തുടച്ച് നീക്കാൻ നടക്കുന്നത്. മോനെ നീ അത് കൈയ്യടി വാങ്ങിക്കാൻ വേണ്ടി പറഞ്ഞതാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവിടെ തമിഴ് നാട്ടിൽ ബിജെപിയുടെ ഒരു പുലി വളർന്നു വരുന്നുണ്ട്, ‘അണ്ണാമലയ്’, അദ്ദേഹം പറഞ്ഞു, മോനെ നീ അത് ചിന്തിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply