പാരമ്പര്യങ്ങളെ വിമർശിക്കേണ്ടത് അത്യാവശം ! സമത്വം പുരോഗതി എന്നിവ ഉറപ്പാക്കാൻ ഇത് നല്ലത് ! ഉദയനിധിയെ പിന്തുണച്ച് കമൽഹാസൻ പറയുന്നു !

ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ രാജ്യത്ത് കാട്ടു,തീ ആയി ആ,ളി,ക്ക,ത്തുകയാണ്, ഡെങ്കിലും മലേറിയയും പോലെ സനാതന ധർമ്മത്തേയും ഇല്ലാതാക്കണം എന്നായിരുന്നു പരാമർശം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം, അദ്ദേഹത്തിന്റെ ഈ വാക്കുകളെ വലിയ രീതിയിൽ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്, എന്നാൽ ഇപ്പോഴിതാ ഉദയനിധിയെ അനുകൂലിച്ച് നടൻ കമൽ ഹാസൻ രംഗത്ത് വന്നിരിക്കുകയാണ്. സനാതന ധർമ്മത്തെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കുവെയ്‌ക്കാൻ ഉദയനിധി സ്റ്റാലിന് അവകാശമുണ്ട്. എന്നാണ് കമൽ പറയുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,…

അദ്ദേഹത്തിന്റെ ഈ വാക്കുകളോട് നിങ്ങൾക്ക് വിയോജിപ്പുണ്ടെകിൽ അത് ഭീക്ഷണിപ്പെടുത്തുകയല്ല വേണ്ടത്’മറിച്ച് ചർച്ചകൾ നടത്തുകയാണ് വേണ്ടത്, സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങളാണ് നടത്തേണ്ടത്. സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വൈകാരിക പ്രതികരണങ്ങൾ നടത്താൻ വേണ്ടി ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്. ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള സുരക്ഷിത ഇടമാണ് തമിഴ്‌നാട്, അത് അങ്ങനെ തന്നെ തുടരും. ഉൾക്കൊള്ളൽ, സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചർച്ചകളെ സ്വീകരിക്കണം എന്നും കമൽഹാസൻ പറഞ്ഞു.

അതേസമയം ഉദയനിധിയുടെ വാക്കുകൾ പോരാതെ, ഡിഎംകെ നേതാക്കൾ അതിലും ഭീകരമായ വാക്കുകൾ കൊണ്ട് കാര്യങ്ങൾ വീണ്ടും വഷളാക്കുന്ന സാഹചര്യമാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ ഉള്ളത്. ഉദയനിധി പറഞ്ഞത് കുറഞ്ഞ് പോയെന്നും സനാതന ധർമ്മം കുഷ്ഠരോഗമാണെന്നുമായിരുന്നു ഡിഎംകെ എംപി എ. രാജ പറഞ്ഞത്. സനാതന ധർമ്മത്തെ ചില രോഗങ്ങളുമായി താരതമ്യം ചെയ്യണം, ഉദയനിധി അതിനെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യം ചെയ്തു. എന്നാൽ എച്ച്‌ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങളുമായാണ് സനാതന ധർമ്മത്തെ താരതമ്യം ചെയ്യേണ്ടത് എന്നും രാജ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *