കമൽ ഹാസൻ എന്റെ ചെറിയച്ഛൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിച്ചിരുന്നില്ല ! അദ്ദേഹത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ! സുഹാസിനി പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന മുൻനിര നായികയായിരുന്നു സുഹാസിനി. മലയാള സിനിമയിലും സജീവമായിരുന്ന സുഹാസിനി മമ്മൂട്ടി ഹിറ്റ് കോമ്പിനേഷനിൽ ഒരുപാട് വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിൽ അന്ന് സിനിമ രംഗത്ത് ഒരു ഗോസിപ്പ് പരന്നിരുന്നു, എന്നാൽ ഇങ്ങനെ ഒരു വാർത്ത ഉണ്ടെന്ന് അറിഞ്ഞ മമ്മൂട്ടി അതിനു ശേഷം ഷൂട്ടിംഗ് സെറ്റിൽ വന്നത് തന്റെ ഭാര്യ സുൽഫത്തുമായിട്ടാണ്.

സുഹാസിനിയെ ഒരു അഭിനേത്രി മാത്രമായിട്ടാണ് പ്രേക്ഷകർക്ക് പരിചയം, എന്നാൽ അവർ ഒരു സകലകലാ വല്ലഭയാണ്, ഇന്നും സിനിമ രംഗത്തെ പല മേഖലകളിലും സജീവമാണ്. സുഹാസിനി കൈവെക്കാത്ത മേഖലകൾ കുറവാണ്. ക്യാമറാ അസിസ്റ്റന്റ്റ് ആയിരുന്നു, മഹേന്ദ്രൻ സംവിധാനം ചെയ്ത ഉതിരിപ്പൂക്കൾ, ജോണി എന്നീ ചിത്രങ്ങളുടെ ക്യാമറ അസിസ്റ്റന്റ് ആയി വരെ സുഹാസിനി പ്രവർത്തിച്ചിട്ടുണ്ട്.  സിനിമയോട് തനിക്ക് പ്രണയം ആണെന്നും അതിന്റെ എല്ലാ മേഖലയെ കുറിച്ചും പഠിക്കണം എന്ന വാശിയാരുന്നു എന്നൊക്ക സുഹാസിനി പറഞ്ഞിരുന്നു. സംവിധാനം ചെയ്ത ഇന്ദിര ആണെങ്കിലും തന്റേതായ ഒരു കയ്യൊപ്പ് ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിത്വം തന്നെയാണ് സുഹാസിനി. ഇരുവർ എന്ന സിനിമയ്ക്ക് വേണ്ടി ഡയലോഗ് എഴുതിയത് സുഹാസിനിയായിരുന്നു.

അതുപോലെ അതികമാർക്കും അറിയാത്ത ഒന്നാണ് ഉലകനായകൻ കമൽ ഹാസൻ സുഹാസിനിയുടെ അച്ഛന്റെ സഹോദരനാണ്. അച്ഛൻ ചാരുഹാസന്റെ സഹോദരനാണ് കമൽ ഹാസൻ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാതെ ഒരു സമയം ഉണ്ടായിരുന്നു എന്നും സുഹാസിനി പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും വലിയ പിന്തുണ നൽകുന്ന ആളാണ് സുഹാസിനി.

അതുപോലെ അടുത്തിടെ കമൽ ഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്ന് അദ്ദേഹത്തെ കെട്ടിപിടിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സുഹാസിനി കുറിച്ചത് ഇങ്ങനെ ആയിരുന്നു, ‘സന്തോഷത്തിന് വാക്കുകളോ ഭാഷയോ ആവശ്യമില്ല. ഞാൻ ഹലോ പറയുന്നില്ല….. ഞാൻ നിങ്ങളോട് എന്റെ സ്നേഹം കാണിക്കുന്നു. എന്റെ ചിത്തപ്പയ്ക്ക്…. വളരെ സന്തോഷം. എന്നും സുഹാസിനി ഹാസൻ കുറിച്ചിരുന്നത്.

കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിന് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന ആളുകൂടിയാണ് സുഹാസിനി, തന്റെ ഭർത്താവ് മണിരത്നത്തിന്റെ ഹിറ്റ് സിനിമകൾക്ക് പിന്നിൽ സുഹാസിനിയുടെ പ്രവർത്തനം കൂടിയുണ്ട്. ഇവർക്ക് ഒരു മകനാണ്  ഉള്ളത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *