
വർഷങ്ങളായുള്ള കടുത്ത മദ്യപാനവും, ചിട്ടയില്ലാത്ത ജീവിത രീതികളും എന്റെ ആരോഗ്യം നശിപ്പിച്ചു ! ഇന്ന് ഞാനൊരു രോഗിയാണ് ! ശ്രുതി ഹാസൻ പറയുന്നു !
ഇന്ത്യൻ സിനിമ ആരാധിക്കുന്ന പ്രശസ്ത നടൻ കമൽ ഹാസന്റെ മകൾ എന്നതിനപ്പുറം ഇന്ന് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടി ശ്രുതി ഹാസൻ. ഒരു ഗായിക കൂടിയായ ശ്രുതിയുടെ വ്യക്തി ജീവിതം എപ്പോഴും ഒരു ചർച്ചാ വിഷയമായിരുന്നു, പ്രണയവും പ്രണയ പരാജയങ്ങളും ലിവിങ് റിലേഷനുമെല്ലാം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ അവർ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് താൻ മദ്യത്തിന് അടിമയായിരുന്നെന്നും എന്നാൽ ഇപ്പോൾ ആ ശീലം മാറ്റിയെന്നും ശ്രുതി ഹാസൻ പറയുന്നു. അതേസമയം മ,ദ്യ,പാനം ഒഴിവാക്കിയതുകൊണ്ട് പശ്ചാത്താപമോ മറ്റോ ഇല്ലെന്നും ശ്രുതിപറയുന്നു.
എന്നാൽ വർഷങ്ങളായുള്ള കടുത്ത മ,ദ്യ,പാനം തന്റെ ആരോഗ്യത്തെ തകർത്തു, കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി താൻ രോഗത്തോട് പോരടികൊണ്ടരിക്കുകയാണ്, ചിട്ടയില്ലാത്ത ജീവിതരീതി എന്റെ ശരീരത്തിന്റെ താളം തെറ്റിച്ചു. പിസിഒഎസ് എന്ന അസുഖമാണ്, കൂടാതെ തനിക്ക് ഹോർമോൺ പ്രശ്നങ്ങളുണ്ടെന്നുമാണ് ശ്രുതി പറയുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണ്ണമായും രോഗത്തിന് അടിമപ്പെട്ടു, പക്ഷെ മനസ് ഇപ്പോഴും തോറ്റു കൊടുത്തിട്ടില്ല, പോരാടുകയാണ് എന്നും ശ്രുതി പറയുന്നു.
സിനിമ മേഖലയിലെ പാർട്ടികളോട് എതിര്‍പ്പില്ല. പക്ഷെ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എട്ടുവര്‍ഷമായി മ,ദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഞാൻ. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മ,ദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു.

ആരോഗ്യം മോശമായി തുടങ്ങി എന്ന് മനസിലാക്കിയപ്പോഴും ഞാൻ മ,ദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും പാർട്ടികൾ, സുഹൃത്തുക്കൾക്കൊപ്പം മ,ദ്യപിക്കാൻ കൂടുതൽ ആഗ്രഹിച്ചു. എന്നാൽ മ,ദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ ഞാൻ ഒരിക്കലും ജഡ്ജ് ചെയ്യാറില്ല. അതുപോലെ തന്നെ ഞാൻ സിഗിരറ്റ് വലിക്കാറില്ല. അത് ഏറ്റവും മോശമായ കാര്യമാണ്. അതുപോലെ തന്നെ മ,യ,ക്കു,മ,രുന്നും. അതും ഇതുവരെ ഉപയോഗിച്ചിട്ടില്ല.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറയുന്നു.
അതുപോലെ തന്നെ തന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞതിൽ അന്ന് ഏറ്റവും കൂടുതൽ സന്തോഷിച്ച ആളുകൂടിയായിരുന്നു താനെന്നും ശ്രുതി പറയുന്നു. ഒന്നിച്ച് കഴിയാൻ താല്പര്യമില്ലാത്ത അവർ വേർപിരിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുത്തതിൽ ഞാൻ അന്ന് വളരെ സന്തോഷവതി ആയിരുന്നു. എന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാന്‍ എന്റെ അച്ഛന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. അന്ന് മുതല്‍ ഇന്ന് ഈ നിമിഷം വരെയും എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നത് ഞാന്‍ തന്നെയാണ് എന്നും ശ്രുതി പറയുന്നു.
Leave a Reply